പയ്യോളിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st April 2022 05:37 PM  |  

Last Updated: 21st April 2022 05:37 PM  |   A+A-   |  

anagha

അനുശ്രീ

 

കോഴിക്കോട്: പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അയനിക്കാട് പോസ്റ്റ് ഓഫിസിനു സമീപം പുത്തന്‍പുരയില്‍ ജയ ദാസന്റെ മകള്‍ അനുശ്രീ (15) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.

ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ അനുശ്രീ, വ്യാഴാഴ്ച നടന്ന ഫിസിക്‌സ് പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ഉടനെ മുകള്‍നിലയിലെ മുറിയില്‍ കയറി വാതിലടച്ചു കുറ്റിയിട്ടു. വിളിച്ചിട്ടും വിളി കേള്‍ക്കാതായപ്പോള്‍ അയല്‍ക്കാരുടെ സഹായത്തോടെ വാതില്‍ പൊളിച്ച് നോക്കുമ്പോഴാണ് ജനലിനു മുകളില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.

ഫിസിക്‌സ് പരീക്ഷയും നേരത്തേ നടന്ന കണക്ക് പരീക്ഷയും പ്രയാസകരമായിരുന്നെന്ന് അനുശ്രീ പറഞ്ഞിരുന്നതായി അറിയുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.