ക്വാറി ഉടമകളിൽ നിന്ന് പണം പിരിച്ചു; കാസർകോട് ഡപ്യൂട്ടി കലക്ടർക്ക് സസ്പെൻഷൻ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st April 2022 07:42 PM  |  

Last Updated: 21st April 2022 07:42 PM  |   A+A-   |  

money2g

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: കാസർകോട് എൻഡോസൾഫാൻ സ്പെഷൽ സെൽ ഡപ്യൂട്ടി കലക്ടർക്ക് സസ്പെൻഷൻ. എസ് സജീദിനെയാണ് റവന്യൂ വകുപ്പ് സസ്പെൻഡ് ചെയ്തത്. ഔദ്യോഗിക വാഹനത്തിൽ യാത്ര ചെയ്ത ഉദ്യോഗസ്ഥൻ പാറമട ഉടമകളിൽ നിന്നു പണം പിരിച്ചതായി വാർത്തകൾ വന്നിരുന്നു. പിന്നാലെയാണ് നടപടി. 

വിഷയത്തിൽ അന്വേഷണം നടത്താൻ മന്ത്രി കെ രാജൻ ജില്ലാ കലക്ടറോടു നിർദേശിച്ചിരുന്നു. ഔദ്യോഗിക വാഹനത്തിന്റെ ലോഗ് ബുക്കിൽ രേഖപ്പെടുത്താതെ ‍‍‍‍ഡപ്യൂട്ടി കലക്ടറുടെ വാഹനം ഈ മേഖലയിൽ പോയതായി എഡിഎമ്മിന്റെ അന്വേഷണത്തിൽ കണ്ടെത്തി. 

ഇക്കാര്യത്തിൽ ഡപ്യൂട്ടി കലക്ടർ നൽകിയ വിശദീകരണവും തൃപ്തികരമായിരുന്നില്ല. വിശദമായ വകുപ്പുതല അന്വേഷണവും പൊലീസിന്റെയും വിജിലൻസിന്റെയും അന്വേഷണവും നടത്താൻ നിർദേശം നൽകിയതായി മന്ത്രി കെ രാജൻ അറിയിച്ചു.

ഈ വാർത്ത വായിക്കാം

പത്ത് ദിവസത്തിനുള്ളിൽ കെ- സ്വിഫ്റ്റിന്റെ വരുമാനം 61 ലക്ഷം; 100 ബസുകൾ കൂടി നിരത്തിലേക്ക്

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ