'രേഷ്മ ഹിന്ദു തീവ്രവാദി; ഭര്‍ത്താവാശാന്‍ മൂത്ത സംഘി, രാത്രികാല ചാറ്റിങ്ങുകളും ഫോണ്‍ വിളികളും മറച്ചുവെയ്ക്കാന്‍ പറ്റാത്ത രേഖകള്‍'
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd April 2022 09:08 PM |
Last Updated: 23rd April 2022 09:08 PM | A+A A- |

രേഷ്മ, കാരായി രാജന്‍ പങ്കുവച്ച ചിത്രം
സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതി നിജിലിന് ഒളിത്താവളം ഒരുക്കിയ അധ്യാപിക രേഷ്മ ഹിന്ദു തീവ്രവാദിയെന്ന് സിപിഎം നേതാവ് കാരായി രാജന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് കാരായി രാജന്‍ രേഷ്മയ്ക്കും ഭര്‍ത്താവ് പ്രശാന്തിനും എതിരെ രംഗത്തുവന്നിരിക്കുന്നത്.
കാരായി രാജന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
'പ്രിയപ്പെട്ട ഹരിദാസനെ അരുംകൊല ചെയ്ത കൊടുംഭീകരരെ സംരക്ഷിച്ച സ്ത്രീ കൊലയാളികള്‍ക്ക് സമം. തികഞ്ഞ ഹിന്ദു തീവ്രാദിനിയായ സ്ത്രീയിലും ഭര്‍ത്താവിലും സിപിഐഎം ബന്ധമാരോപിക്കാന്‍ ഒരജണ്ട സെറ്റു ചെയ്ത് വന്നിരിക്കുന്നു. സ്ത്രീയുടെ അച്ഛനുമമ്മയും അടക്കമുള്ളവര്‍ പാതി കോണ്‍ഗ്രസ്സും പാതി സംഘിയുമായി നാട്ടിലറിയപ്പെടുന്നു. മുന്‍ എസ്എഫ്‌ഐക്കാരിയെന്ന വേഷമണിയിക്കാന്‍ ശ്രമിക്കുന്നവര്‍ ചോദിക്കണം എസ്എഫ്‌ഐയുടെ കൊടി വെള്ളയോ മഞ്ഞയോ എന്ന്. ഭര്‍ത്താവാശാന്‍ നാട്ടിലെത്തിയാല്‍ മൂത്ത സംഘിയും നാമജപ ജാഥക്കാരനും. കടുത്ത ഹിന്ദു ഭ്രാന്തിന്റെ വിഷം തുപ്പുന്ന ഭര്‍ത്താവ് ചുമതലക്കാരനെയും അന്നാട്ടുകാര്‍ക്ക് നല്ല പരിചയമുണ്ട്. പ്രതിയുമായി വര്‍ഷങ്ങളായി തുടരുന്ന രാത്രി കാല ചാറ്റിങ്ങുകളും ഫോണ്‍ വിളികളും മറച്ചുവെയ്ക്കാന്‍ പറ്റാത്ത രേഖകളായി അവശേഷിക്കുന്നുണ്ട്. കൊലയാളികളെ വെള്ളപൂശല്‍ നടക്കാന്‍ പോകാത്ത കാര്യം.'
രേഷ്മയ്ക്ക് സിപിഎം ബന്ധമുണ്ടെന്ന വാര്‍ത്ത പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കാരായി രാജന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി രംഗത്തുവന്നിരിക്കുന്നത്. അതേസമയം, പുന്നോല്‍ ഹരിദാസന്‍ വധേസ് പ്രതിയെ ഒളിവില്‍ പാര്‍പ്പിച്ചതിന് അറസ്റ്റ് ചെയ്ത രേഷ്മയ്ക്ക് തലശ്ശേരി സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു.
രണ്ടാഴ്ച പിണറായി-ന്യൂ മാഹി സ്റ്റേഷന്‍ പരിധികളില്‍ പ്രവേശിക്കരുത് എന്ന് കോടതി വ്യക്തമാക്കി. പുന്നോല്‍ ഹരിദാസന്‍ വധക്കേസില്‍ മുഖ്യ പ്രതികളില്‍ ഒരാളായ ബിജെപി പ്രവര്‍ത്തകന്‍ നിജില്‍ ദാസിനെയാണ് രേഷ്മ വീട്ടില്‍ ഒളിവില്‍ പാര്‍പ്പിച്ചിരുന്നത്.
കഴിഞ്ഞ 17-ാം തീയതി മുതല്‍ നിജില്‍ദാസ് പാണ്ട്യാലമുക്കിലെ വീട്ടില്‍ ഒളിവില്‍ കഴിഞ്ഞുവന്നിരുതായാണ് പോലീസ് നല്‍കുന്ന വിവരം. അധ്യാപികയായ രേഷ്മയും നിജില്‍ദാസും സുഹൃത്തുക്കളാണ്. വിഷുവിന് ശേഷമാണ് നിജില്‍ദാസ് ഒളിച്ചു താമസിക്കാന്‍ ഒരിടം വേണമെന്ന് രേഷ്മയോട് ആവശ്യപ്പെട്ടത്. ഇക്കാര്യത്തിനായി അധ്യാപികയെ ഫോണില്‍ വിളിച്ച് സംസാരിക്കുകയായിരുന്നു. തുടര്‍ന്നാണ് രേഷ്മ തന്റെ പാണ്ടാല്യമുക്കിലെ വീട്ടില്‍ നിജില്‍ദാസിന് താമസസൗകര്യം ഒരുക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍നിന്ന് ഏകദേശം 300 മീറ്ററോളം അരികെയാണ് ഈ വീട്.
നിജില്‍ദാസ് കൊലക്കേസിലെ പ്രതിയാണെന്ന് അറിഞ്ഞു കൊണ്ടാണ് രേഷ്മ ഒളിവില്‍ കഴിയാനുള്ള സൗകര്യം ഏര്‍പ്പാടാക്കി നല്‍കിയതെന്നാണ് പോലീസ് പറയുന്നത്. ഇതിനാലാണ് പ്രതിയെ ഒളിവില്‍ പാര്‍പ്പിച്ചതിന് രേഷ്മയെയും അറസ്റ്റ് ചെയ്തത്. പാണ്ട്യാലമുക്കിലെ വീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെ രേഷ്മയും നിജില്‍ദാസും വാട്‌സാപ്പ് കോളിലൂടെയാണ് ബന്ധപ്പെട്ടിരുന്നത്. പ്രതിക്കുള്ള ഭക്ഷണം രേഷ്മ ഇവിടെ എത്തിച്ചു നല്‍കുകയായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ ഒളിവുജീവിതം സംശയാസ്പദം; പ്രതിക്ക് രേഷ്മ സംരക്ഷണം നല്‍കിയതില്‍ ദുരൂഹത; വീട്ടുടമസ്ഥന്‍ സിപിഎമ്മുകാരനല്ലെന്ന് എംവി ജയരാജന്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ