അധ്യാപക സമരം കാരണം പരീക്ഷ നടന്നില്ല: റിസൾട്ടിൽ കൂട്ട തോൽവി, ഒടുവിൽ റെഗുലർ പരീക്ഷ നടത്തി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th April 2022 12:50 PM  |  

Last Updated: 24th April 2022 12:50 PM  |   A+A-   |  

EXAMM

വീഡിയോ ദൃശ്യം

 

കോഴിക്കോട്: അധ്യാപകരുടെ സമരം മൂലം പരീക്ഷയെഴുതാൻ കഴിയാതിരുന്ന മുക്കം കെഎംസിടി പോളിടെക്‌നിക് കോളജിലെ വിദ്യാർഥികൾക്കായി സാങ്കേതിക വിദ്യാഭ്യാസവകുപ്പ് റെഗുലർ പരീക്ഷ നടത്തി. 500ഓളം വിദ്യാർഥികൾക്കായാണ് പരീക്ഷ നടത്തിയത്.

ശമ്പളം നൽകാത്തതിനാൽ അധ്യാപകർ നടത്തിയ സമരത്തെ തുടർന്ന് ഒന്നാം വർഷ വിദ്യാർഥികളുടെ രണ്ടാം സെമസ്റ്റർ ഇംഗ്ലീഷ് പരീക്ഷയാണ് മുടങ്ങിയത്. സമരം ഒത്തുതീർപ്പായതോടെ വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ അവസരം നൽകുമെന്നും ആരും തോൽക്കില്ലെന്നും കോളജ് അധികൃതർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ പരീക്ഷാഫലം വന്നപ്പോൾ 500 കുട്ടികൾ തോറ്റു. ഇതേതുടർന്നാണ് വിദ്യാർത്ഥികൾ അനിശ്ചിത കാല സമരവുമായി രം​ഗത്തെത്തി. 

പരീക്ഷ നടക്കാതിരുന്ന വിവരം കൃത്യസമയത്ത് സർവകലാശാലയെ അറിയിക്കാതിരുന്നതാണ് എഴുതാത്ത പരീക്ഷയിൽ തങ്ങൾ തോറ്റതായി രേഖപ്പെടുത്താൻ കാരണമെന്നായിരുന്നു വിദ്യാർഥികളുടെ ആരോപണം. സംഭവം വിവാദമായതോടെ കോളജ് മാനേജ്‌മെന്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും ഇടപെട്ട് റെഗുലർ പരീക്ഷ നടത്തുകയായിരുന്നു. വ്യാഴാഴ്ച നടന്ന പരീക്ഷ മുഴുവൻവിദ്യാർഥികളും എഴുതിയതായി കോളേജ് അധികൃതർ പറഞ്ഞു.