ഒരു മിനിറ്റില്‍ കഴിച്ചത്‌ 44 ബദാം; ഗിന്നസ് റെക്കോര്‍ഡിട്ട് രാമപുരം സ്വദേശി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th April 2022 07:55 AM  |  

Last Updated: 28th April 2022 07:56 AM  |   A+A-   |  

guinnes_record_for_eating_badam

ഗിന്നസ് റെക്കോര്‍ഡ് നേടിയ അര്‍ജുന്‍ കെ മോഹനന്‍


രാമപുരം: ബദാം കഴിച്ച് ​ഗിന്നസ് ബുക്കിൽ ഇടം നേടി മലയാളി യുവാവ്. ഒരു മിനിറ്റിൽ ഏറ്റവുമധികം ബദാം കഴിച്ചാണ് രാമപുരം സ്വദേശി അർജുൻ കെ മോഹനൻ ഗിന്നസ്‌ ലോക റെക്കോഡിൽ ഇടം നേടിയത്. 

ഒരു മിനിറ്റിൽ 44 ബദാം കഴിച്ചാണ്‌ അർജുൻ ലോക റെക്കോർഡ് സ്വന്തമാക്കിയത്. ഒരു മിനിറ്റിൽ 40 ബദാം കഴിച്ച യുകെ പൗരന്റെ റെക്കോർഡ് ആണ് അർജുൻ ഇവിടെ കടപുഴക്കിയത്. 2021 ഡിസംബർ 9ന്‌ രാമപുരം സെന്റ്‌ അഗസ്‌റ്റിൻസ്‌ ഹയർസെക്കൻഡറി സ്‌കൂളിൽ വെച്ച് നാല്‌ ഉദ്യോഗസ്‌ഥരുടെ മുന്നിലാണ്‌ പതിനെട്ടുകാരനായ അർജുൻ ബദാം കഴിച്ച്‌ റെക്കോഡിട്ടത്‌. 

പെൻസിൽ കാർവിങ്ങിലൂടെ 2021 ൽ ഇന്ത്യ ബുക്ക്‌ ഓഫ്‌ റെക്കോഡിലും ഏഷ്യ ബുക്ക്‌ ഓഫ്‌ റെക്കോഡിലും അർജുൻ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. ഒൻപതു വർഷമായി ഓട്ടൻതുള്ളൽ കലാകാരൻ കൂടിയാണ്‌ അർജുൻ. 

ഈ വാര്‍ത്ത കൂടി വായിക്കാം 

വിജയ് ബാബുവിനായി ലൂക്ക്ഔട്ട് സര്‍ക്കുലര്‍ ഉടന്‍; മുന്‍കൂര്‍ ജാമ്യം തേടി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ