ഇടമലയാര്‍ ആനക്കൊമ്പ് കേസ് പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th April 2022 04:51 PM |
Last Updated: 28th April 2022 05:03 PM | A+A A- |

പ്രതീകാത്മക ചിത്രം
ഇടമലയാര്‍ ആനക്കൊമ്പ് കേസ് പ്രതികളുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കേസിലെ പ്രധാനപ്രതികളായ അജി ബ്രൈറ്റിന്റെയും ഉമേഷ് അഗര്‍വാളിന്റെയും 79.23 ലക്ഷം രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. അന്വേഷണത്തില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.
2015ല്‍ ഇടമലയാര്‍ തുണ്ടം റേഞ്ചില്‍ നടന്ന ആനക്കൊമ്പ് കടത്ത് കേസില്‍ അന്ന് 360 കിലോയുടെ ആനക്കൊമ്പും ശില്‍പ്പങ്ങളുമാണ് കേരള വനംവകുപ്പ് പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് 53 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു
മലയാറ്റൂര്‍, മൂന്നാര്‍, വാഴച്ചാല്‍ ഫോറസ്റ്റ് ഡിവിഷന്‍ പരിധികളിലായി വന്‍ തോതിലുള്ള ആനവേട്ടയായിരുന്നു സംഘം നടത്തിയിരുന്നത്. വെടിവച്ചു കൊന്നു വീഴ്ത്തുന്ന ആനകളുടെ കൊമ്പ് ഉപയോഗിച്ച് വന്‍ ബിസിനസായിരുന്നു സംഘം നടത്തിയിരുന്നത്. ഇന്ത്യക്കു പുറത്തും ഇവരുടെ ആനക്കൊമ്പ് വ്യാപാരം പടര്‍ന്നു കിടന്നിരുന്നു. കോടികളായിരുന്നു ഇതുവഴി സമ്പാദിച്ചതെന്ന് ഇഡി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് സ്വത്തുകള്‍ കണ്ടുകെട്ടാനുള്ള തീരുമാനം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ