എതിര്‍ക്കാന്‍ ഒരാള്‍ മാത്രം; സംസാരിക്കാന്‍ 15 മിനിറ്റ്, സില്‍വര്‍ ലൈന്‍ സംവാദം ആരംഭിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th April 2022 11:30 AM |
Last Updated: 28th April 2022 11:30 AM | A+A A- |

സില്‍വര്‍ ലൈന്‍ സംവാദം/വീഡിയോ സ്‌ക്രീന്‍ഷോട്ട്
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ച് കെ റെയില്‍ നടത്തുന്ന സംവാദം ആരംഭിച്ചു. ഡോ ആര്‍ വി ജി മേനോന്‍ ആണ് പദ്ധതിയെ എതിര്‍ക്കുന്ന പാനലിലുള്ളത്. അനുകൂലിക്കുന്ന പാനലില്‍ റിട്ട. റെയില്‍വേ ബോര്‍ഡ് മെമ്പര്‍ സുബോധ് കുമാര്‍ ജയിന്‍, കേരള സാങ്കേതിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ കുഞ്ചെറിയ പി ഐസക്, ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രീസ് പ്രസിഡന്റ് എസ്എന്‍ രഘുചന്ദ്രന്‍ നായര്‍ എന്നിവരാണ് ഉള്ളത്.
സില്‍വര്‍ ലൈനിനെ എതിര്‍ക്കുന്ന അലോക് വര്‍മയും ശ്രീധര്‍ രാധാകൃഷ്ണനും സംവാദത്തില്‍ നിന്ന് പിന്‍മാറിയിരുന്നു. സംവാദത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സംസാരിക്കാനായി പതിനഞ്ച് മിനിട്ടു വീതമാണ് നല്‍കിയിരിക്കുന്നത്.
പ്രൊ. മോഹന്‍ എന്‍ മേനോന്‍ ആണ് മോഡറേറ്റര്‍. സംവാദത്തിന്റെ സദസ്സിലും ക്ഷണിക്കപ്പെട്ട അതിഥികള്‍ മാത്രമാണുള്ളത്. പദ്ധതിയെ എതിര്‍ക്കുന്ന ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയത് വിവാദമായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കാം വിജയ് ബാബു ഒളിവില്‍; ലുക്ക് ഔട്ട് നോട്ടീസ്, ഫ്‌ലാറ്റിലും നക്ഷത്ര ഹോട്ടലിലും റെയ്ഡ്
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ