കനത്ത മഴ; എറണാകുളം ജില്ലയില്‍ ക്വാറികളുടെ പ്രവര്‍ത്തനം നിരോധിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st August 2022 10:52 AM  |  

Last Updated: 01st August 2022 10:56 AM  |   A+A-   |  

rain alert

ഫയല്‍ ചിത്രം

 

കൊച്ചി: അതിശക്തമായ മഴയ്ക്കും മോശം കാലവസ്ഥയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ എറണാകുളം ജില്ലയിലെ ക്വാറിയിംഗ്, മൈനിംഗ് പ്രവര്‍ത്തനങ്ങള്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ നിരോധിച്ച് കലക്ടര്‍ ഉത്തരവിറക്കി. 

ഇന്ന് മുതല്‍ നാലു ദിവസം തീവ്രമായ മഴയുടെ സാധ്യത ആണ് ജില്ലയില്‍ ഉള്ളത്. ഓറഞ്ച് അലര്‍ട്ട് ആണ് നിലവില്‍ 4 ദിവസത്തേക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളക്കെട്ട്, മണ്ണിടിച്ചില്‍ /ഉരുള്‍പൊട്ടല്‍ സാധ്യത ഉണ്ടെന്ന് കലക്ടറുടെ അറിയിപ്പില്‍ പറയുന്നു.

പെരിങ്ങല്‍ക്കുത്ത് ഡാമില്‍ നിന്നും അധിക ജലം പുറത്തു വിടാന്‍ സാധ്യതയുണ്ട്. പറവൂര്‍ താലൂക്കില്‍ വെള്ളം കയറാന്‍ സാധ്യത ഉള്ള പ്രദേശങ്ങളില്‍ പ്രത്യേകശ്രദ്ധ വേണമെന്ന് കലക്ടര്‍ മുന്നറിയിപ്പു നല്‍കി. 

മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ല. മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ മലയോര പ്രദേശങ്ങളിലൂടെ  രാത്രി യാത്ര ഒഴിവാക്കേണ്ടതാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

കാര്‍ തോട്ടിലേക്ക് മറിഞ്ഞ് മരിച്ചത് അച്ഛനും മക്കളും; തിരിച്ചറിഞ്ഞത് മകളുടെ ഐഡി കാര്‍ഡിലൂടെ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ