പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ്; തിരുത്തലിനുള്ള സമയം ഇന്ന് അവസാനിക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st August 2022 07:24 AM  |  

Last Updated: 01st August 2022 07:24 AM  |   A+A-   |  

students

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താനുള്ള സമയം ഇന്ന് അവസാനിക്കും.  വൈകിട്ട് 5 മണി വരെയാണ് സമരം നീട്ടി നൽകിയിരുന്നത്.  ട്രയല്‍ അലോട്ട്മെന്റിലുണ്ടായ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഗണിച്ചായിരുന്നു നടപടി.

ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ച് രണ്ടാം ദിവസവും അലോട്ട്മെന്റ് പരിശോധിക്കാനായില്ലെന്ന് വ്യാപക പരാതിയുയര്‍ന്നിരുന്നു. ഇതേത്തുടർന്ന് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം പരിഗണിച്ചാണ് തിരുത്തലിനുള്ള സമയം നീട്ടി നൽകിയതെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

വെള്ളിയാഴ്ചയാണ് സംസ്ഥാനത്തെ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചത്. ശനിയാഴ്ച 11.50 വരെ 1,76, 076 പേര്‍ അലോട്ട്മെന്റ് പരിശോധിച്ച് 47,395 പേര്‍ അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്തുകയോ ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ക്കുകയോ ചെയ്തിട്ടുമുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ

അങ്കണവാടി കുട്ടികള്‍ക്ക് ഇന്നു മുതല്‍ മുട്ടയും പാലും

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ