പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ മൂന്നാമത്തെ സ്യൂയിസ് വാല്‍വും തുറന്നു; ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരുന്നു; ജാഗ്രതാ നിര്‍ദേശം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd August 2022 09:03 AM  |  

Last Updated: 02nd August 2022 09:03 AM  |   A+A-   |  

rain_in_thrissur


തൃശൂർ: പെരിങ്ങൽക്കുത്ത് ഡാമിൻ്റെ മൂന്നാമത്തെ സ്യൂയിസ് വാൽവ് (വാൽവ് നമ്പർ 4) അധികജലം പുറത്തേക്ക് ഒഴുക്കുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 4.30ഓടെയാണ് പെരിങ്ങൽക്കൂത്ത് ഡാമിന്റെ മൂന്നാമത്തെ സ്യൂയിസ് വാൽവും തുറന്നത്. 

ഇതേ തുടർന്ന് ചാലക്കുടി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കാൻ നിർദേശം നൽകി. പറമ്പിക്കുളത്ത് നിന്ന് എണ്ണായിരം ഘനയടി ജലം പെരിങ്ങൽക്കുത്തിലേയ്ക്ക് തുറന്നു വിട്ടിരുന്നു. ചാലക്കുടിയിൽ അഞ്ചിടത്ത് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ചാലക്കുടി കാഞ്ഞിരപ്പള്ളിയിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. മേലൂർ എരുമത്തടം കോളനിയിലെ കുടുംബങ്ങളെ വെള്ളം കയറിയതിനെ തുടർന്ന് മാറ്റിപ്പാർപ്പിച്ചു. 

ചാലക്കുടി-കൂടപ്പുഴ കുട്ടാടം പാടത്തുനിന്ന് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി. ചാലക്കുടി റെയിൽവേ അടിപ്പാത റോഡിൽ വെള്ളം കയറി ഗതാഗതം സ്തംഭിച്ചു. കുണ്ടൂർ ആലമറ്റം കണക്കൻ കടവ് റോഡിലും വെള്ളം കയറി. 

ഈ വാർത്ത കൂടി വായിക്കൂ

എട്ടു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; കേരള‌, എംജി സർവകലാശാല പരീക്ഷകൾ മാറ്റി 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ