റെഡ് അലര്‍ട്ട് പൂര്‍ണമായി പിന്‍വലിച്ചു, 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മഴ മുന്നറിയിപ്പില്‍ മാറ്റം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd August 2022 12:38 PM  |  

Last Updated: 03rd August 2022 12:38 PM  |   A+A-   |  

kerala rain update

ചിത്രം: എക്‌സ്പ്രസ്

 

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസമായി തുടരുന്ന അതി തീവ്രമഴയ്ക്കു ശമനം. രാവിലത്തെ അറിയിപ്പ് അനുസരിച്ച് കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന അതിതീവ്രമഴ മുന്നറിയിപ്പ് കൂടി പിന്‍വലിച്ചതോടെ സംസ്ഥാനത്ത് ഇന്ന് ഒരിടത്തും റെഡ് അലര്‍ട്ട് ഇല്ല. എന്നാല്‍ രണ്ടു ദിവസം കൂടി തീവ്ര മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

നേരത്തെ പത്തു ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. മഴയ്ക്ക് നേരിയ ശമനം കണ്ടതോടെ ഇന്നു രാവില മഴ മുന്നറിയിപ്പില്‍ മാറ്റം വരുത്തി. മൂന്നു ജില്ലകളില്‍ മാത്രമായി അതിതീവ്രമഴ മുന്നറിയിപ്പ് ചുരുങ്ങി. ഇതിലാണ് കാലാവസ്ഥ വകുപ്പ് വീണ്ടും മാറ്റം വരുത്തിയത്. നിലവില്‍ ഒരു ജില്ലയിലും റെഡ് അലര്‍ട്ട് ഇല്ല. 

അതേസമയം തീവ്രമഴ വ്യാഴാഴ്ചയും തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, കാസര്‍കോട് ജില്ലകള്‍ ഒഴികെയുള്ളയിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

നാളെയും സമാനമായ മുന്നറിയിപ്പാണ് നല്‍കിയത്. എന്നാല്‍ കാസര്‍കോട് ജില്ലയില്‍ തീവ്രമഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. വെള്ളിയാഴ്ചയോടെ മഴ കുറയുമെന്നാണ് പ്രവചനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ജലനിരപ്പ് 2375.53 അടിയായി ഉയര്‍ന്നു; ഇടുക്കി ഡാമില്‍ ബ്ലൂ അലര്‍ട്ട് 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ