കോഴിക്കോട് വേദവ്യാസവിദ്യാലയം സൈനിക സ്കൂളാക്കും 

കേരളത്തിൽ സ്വകാര്യമേഖലയിലെ ആദ്യസൈനിക സ്കൂളാകും വേദവ്യാസവിദ്യാലയം
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്

കോഴിക്കോട്: കോഴിക്കോട് വേദവ്യാസവിദ്യാലയം സീനിയർ സെക്കൻഡറി സ്കൂൾ സൈനിക സ്കൂളാക്കാൻ പ്രതിരോധമന്ത്രാലയം അനുമതി നൽകി. സ്വകാര്യപങ്കാളിത്തത്തോടെ സൈനിക സ്കൂളുകൾ നടപ്പാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഇത്. കേരളത്തിൽ സ്വകാര്യമേഖലയിലെ ആദ്യസൈനിക സ്കൂളാകും വേദവ്യാസവിദ്യാലയം. 

‌നിലവിൽ തിരുവനന്തപുരം കഴക്കൂട്ടത്താണ്‌ കേരളത്തിലെ ഏക​ സൈനിക സ്കൂൾ പ്രവർത്തിക്കുന്നത്‌. ആദ്യഘട്ടത്തിൽ 12 സ്കൂളുകൾക്ക് അനുമതി നൽകിയിരുന്നു. അദാനി കമ്യൂണിറ്റി എംപവർമെന്റ് ഫൗണ്ടേഷൻ (ആന്ധ്രാപ്രദേശ്), കേശവ സരസ്വതിവിദ്യാമന്ദിർ (ബിഹാർ), ദുധ്‌സാഗർ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് അസോസിയേഷൻ (ഗുജറാത്ത്), ബാബാ മസ്ത്‌നാഥ് ആയുർവേദ-സംസ്കൃത ശിക്ഷൺ സൻസ്ഥാൻ (ഹരിയാന), സ്വാമി വിവേകാനന്ദ യൂത്ത് മൂവ്‌മെന്റ് (കർണാടക), എസ്.കെ. ഇന്റർനാഷണൽ സ്കൂൾ (മഹാരാഷ്ട്ര) എന്നിവയാണ് രണ്ടാംഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ട മറ്റുസ്കൂളുകൾ. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com