മൂന്നാര്‍ കുണ്ടളയില്‍ ഉരുള്‍പൊട്ടി; ക്ഷേത്രവും രണ്ട് കടകളും മണ്ണിനടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th August 2022 06:55 AM  |  

Last Updated: 06th August 2022 06:55 AM  |   A+A-   |  

LANDSLIDE

ടെലിവിഷൻ ദൃശ്യം

 

മൂന്നാര്‍: മൂന്നാര്‍ കുണ്ടള എസ്‌റ്റേറ്റ് പുതുക്കുടി ഡിവിഷനില്‍ ഉരുള്‍പൊട്ടി. വട്ടവടയിലേക്ക് പോകുന്ന വഴിക്കുള്ള സ്ഥലത്താണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. രണ്ട് കടകളും ഒരു ക്ഷേത്രവും മണ്ണിനടിയിലായി. ആളപായമൊന്നുമില്ല. 

രാത്രി 11:30യോടെയാണ് അപകടമുണ്ടായത്. വട്ടവടയിലേക്ക് പോകുന്ന ആളുകള്‍ സംഭവം കണ്ട് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. 145 എസ്റ്റേറ്റ് ലയങ്ങളാണ് ഇവിടെയുള്ളത്. ഇവിടെ താമസിച്ചിരുന്ന ആളുകളെ ബന്ധുകളുടെവീടുകളിലേക്കും ദുരിതാശ്വാസ ക്യാമ്പിലേക്കും മാറ്റി.

ഈ വാര്‍ത്ത കൂടി വായിക്കൂ

ജലനിരപ്പ് 2381. 54 ആയി; ഇടുക്കി ഡാമില്‍ ഓറഞ്ച് അലര്‍ട്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ