ബൈക്കിലിരുന്ന് സോപ്പ് തേച്ച് കുളിപ്പിക്കല്‍; ലൈസന്‍സ് റദ്ദാക്കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th August 2022 08:32 AM  |  

Last Updated: 07th August 2022 08:32 AM  |   A+A-   |  

reels_licence_suspended

വീഡിയോ ദൃശ്യം


കൊച്ചി: ഓടുന്ന ബൈക്കിൽ ലൈവായി കുളിപ്പിക്കുന്ന റീൽസ് ചെയ്ത യുവാവിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കി. ബൈക്ക് ഓടിക്കുന്ന യുവാവിനെ പിന്നിലിരുന്ന സുഹൃത്ത് കുളിപ്പിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടി.

നിയമലംഘനങ്ങൾ റീൽസ് ആക്കുന്നവരോട് എന്ന തലക്കെട്ടോടെ ട്രോൾ വീഡിയോ പങ്കുവെച്ചാണ് ലൈസൻസ് റദ്ദാക്കിയ കാര്യം എംവിഡി അറിയിക്കുന്നത്.  ഹെൽമറ്റ് ധരിക്കാതെയാണ് രണ്ട് യുവാക്കൾ ബൈക്കിൽ ഇരിക്കുന്നത്. രണ്ടു പേർക്കുമിടയിൽ ബക്കറ്റ് വെച്ചാണ് പിന്നിലിരിക്കുന്നയാൾ മുൻപിലിരിക്കുന്നയാളെ സോപ്പ് തേച്ച് കുളിപ്പിക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ

ഹെൽമറ്റിൽ ക്യാമറ ഘടിപ്പിച്ചാൽ പിടി വീഴും; ലൈസൻസ് മൂന്ന് മാസത്തേക്ക് റദ്ദാക്കും; 1000 രൂപ പിഴ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ