കനത്ത മഴ; കോഴിക്കോട് വീട് ഇടിഞ്ഞ് താഴ്ന്നു, കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th August 2022 09:20 PM  |  

Last Updated: 07th August 2022 09:20 PM  |   A+A-   |  

house_collaps

വീഡിയോ സ്‌ക്രീന്‍ഷോട്ട്

 

കോഴിക്കോട്: കനത്ത മഴയില്‍ മണ്ണിടിഞ്ഞു താഴ്ന്ന് വീട് അപകടാവസ്ഥയില്‍. പൊക്കുന്ന് ഗുരുവായൂരപ്പന്‍ കോളജിന് സമീപം താമസിക്കുന്ന തേവര്‍കണ്ടി മീത്തല്‍ അജിതകുമാരിയുടെ വീടാണ് അപകടാവസ്ഥയിലായത്. വീടിന് പുറകുവശത്തെ മണ്ണ് ഇടിഞ്ഞുതാഴ്ന്ന നിലയിലാണ്.

ഞായറാഴ്ച രാവിലെയാണ് സംഭവം. അടുക്കളയുടെയും ശുചിമുറിയുടെയും അടിഭാഗത്തെ മണ്ണ് ഭാഗികമായി ഇടിഞ്ഞുതാഴ്ന്ന നിലയിലാണ്. അപകടം നടക്കുമ്പോള്‍ മൂന്നുപേര്‍ വീട്ടിനുള്ളിലുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല.

മഴ തുടരുകയാണെങ്കില്‍ മണ്ണിടിച്ചിലില്‍ വീട് പൂര്‍ണമായും നിലംപതിക്കുമെന്ന ഭീതിയിലാണ് വീട്ടുകാര്‍. കല്‍ക്കെട്ട് നിര്‍മിക്കാനുള്ള സാമ്പത്തിക സ്ഥിതി കുടുംബത്തിനില്ല.

സംഭവം സംബന്ധിച്ച് ഒളവണ്ണ പഞ്ചായത്ത് അധികൃതര്‍ക്ക് അജിതകുമാരി പരാതി നല്‍കിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റാമെന്നാണ് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഇവരുടെ വീടിനോട് ചേര്‍ന്ന് കോണ്‍ക്രീറ്റ് ചെയ്ത പഞ്ചായത്ത് റോഡും അപകടാവസ്ഥയിലാണ്.

ഈ വാര്‍ത്ത കൂടി വായിക്കാം കണ്ണൂരില്‍ ക്വാറി നിരോധനം നീട്ടി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ