'യാത്രക്കാർ പിക്കാസ് കൊണ്ടുപോയി കുഴി ഉണ്ടാക്കുന്നില്ല; ഇതൊക്കെ പറയേണ്ടി വരുന്നത് ​ഗതികേട്'- ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

അധികൃതരെ ചോദ്യം ചെയ്യാന്‍ യാത്രക്കാര്‍ക്ക് കഴിയുന്നില്ല. ഗട്ടറില്‍ നിന്ന് ഒഴിഞ്ഞുമാറി ഡ്രൈവ് ചെയ്യുന്നതല്ല റോഡ് സേഫ്റ്റി
ചിത്രം: ഫെയ്സ്ബുക്ക്
ചിത്രം: ഫെയ്സ്ബുക്ക്

കൊച്ചി: റോഡിലെ കുഴികൾ സംബന്ധിച്ച് രൂക്ഷ വിമർശനവുമായി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. റോഡിൽ കുഴി ഉണ്ടാകുന്നത് യാത്രക്കാരുടെ കുഴപ്പം കൊണ്ടല്ലെന്ന് അദ്ദേഹം പറഞ്ഞു. റോഡിലെ കുഴി മൂടണമെന്ന് കോടതിക്ക് പറയേണ്ടി വരുന്നത് ​ഗതികേടാണ്. ഇക്കാര്യം പറയുമ്പോൾ നമ്മൾ എവിടെ എത്തി നിൽക്കുന്നു എന്ന് ആലോചിക്കണമെന്നും അദ്ദേഹം തുറന്നടിച്ചു. 

അധികൃതരെ ചോദ്യം ചെയ്യാന്‍ യാത്രക്കാര്‍ക്ക് കഴിയുന്നില്ല. ഗട്ടറില്‍ നിന്ന് ഒഴിഞ്ഞുമാറി ഡ്രൈവ് ചെയ്യുന്നതല്ല റോഡ് സേഫ്റ്റി. റോഡ് നന്നാക്കാന്‍ പറയേണ്ടത് കോടതിയാണോ എന്നും ഉദ്യോഗസ്ഥര്‍ വേണ്ടത് ചെയ്യുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. അപകടരഹിത കൊച്ചി എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളോട് നിങ്ങള്‍ സുരക്ഷിതരായിരിക്കണം, ഹെല്‍മെറ്റ് വെക്കണം, സീറ്റ് ബെല്‍റ്റ് ഇടണം എന്നു പറയുന്നതിനൊപ്പം തന്നെ റോഡ് പരിപാലിക്കുന്നവര്‍ തങ്ങള്‍ ചെയ്യുന്നത് കൃത്യമാണെന്ന് ജനങ്ങള്‍ക്ക് ഒരു ഉറപ്പ് കൊടുക്കണം. നമ്മള്‍ റോഡില്‍ കാണുന്ന എല്ലാ നിയമ ലംഘനങ്ങളും ജനങ്ങള്‍ ഉണ്ടാക്കുന്നതല്ല. അധികൃതര്‍ കണ്ണടയ്ക്കുന്നതോ, അധികൃതര്‍ ഉണ്ടാക്കുന്നതോ ആണ്. കുഴി ജനങ്ങളുണ്ടാക്കുന്നതല്ല. നമ്മളാരും പിക്കാസ് കൊണ്ടുപോയി കുഴി ഉണ്ടാക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. 

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com