ചെറുതോണി പുഴയില്‍ ജലനിരപ്പ് ഉയരുന്നു; തടിയമ്പാട് ചപ്പാത്ത് മുങ്ങി; വീടുകളില്‍ വെള്ളം കയറി

ജലനിരപ്പ് താഴാത്ത സാഹചര്യത്തില്‍ കൂടുതല്‍ ജലം തുറന്നു വിട്ടേക്കുമെന്നാണ് സൂചന
തടിയമ്പാട് ചപ്പാത്ത് കവിഞ്ഞൊഴുകുന്നു/ ടിവി ദൃശ്യം
തടിയമ്പാട് ചപ്പാത്ത് കവിഞ്ഞൊഴുകുന്നു/ ടിവി ദൃശ്യം

ചെറുതോണി: ഇടുക്കി ഡാമില്‍ നിന്നും ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയതോടെ, തടിയമ്പാട് ചപ്പാത്ത് വെള്ളത്തില്‍ മുങ്ങി. പ്രദേശത്തെ നാലു വീടുകളില്‍ വെള്ളം കയറി. ഒരു വീടിന്റെ മതില്‍ ഇടിഞ്ഞു. നിലവില്‍ അഞ്ചു ഷട്ടറുകള്‍ തുറന്ന് സെക്കന്‍ഡില്‍ മൂന്ന് ലക്ഷം ലീറ്റര്‍ വെള്ളമാണ് സെക്കന്റില്‍ ഒഴുക്കുന്നത്. 

ചെറുതോണിപ്പുഴയിലും ശക്തമായ കുത്തൊഴുക്കാണ്. പ്രദേശത്തെ ആളുകളോട് മാറിത്താമസിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജലനിരപ്പ് താഴാത്ത സാഹചര്യത്തില്‍ കൂടുതല്‍ ജലം തുറന്നു വിട്ടേക്കുമെന്നാണ് സൂചന. റൂള്‍ കര്‍വ് കമ്മിറ്റി യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.

അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്. ജലനിരപ്പ് 140 അടിയിലേക്ക് അടുക്കുകയാണ്. 142 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. ഈ സാഹചര്യത്തില്‍ മുല്ലപ്പെരിയാറില്‍ നിന്നും കൂടുതല്‍ ജലം തുറന്നുവിടും. മൂന്നു ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി 8626 ക്യൂസെക്‌സ് വെള്ളം പുറത്തേക്കൊഴുക്കാനാണ് തീരുമാനം. ഇതോടെ പെരിയാറില്‍ വീണ്ടും ജലനിരപ്പ് ഉയര്‍ന്നേക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com