'എന്റെ മനസിലെ കുഴിയിൽ വീണ് ആരും മരിക്കില്ല'- മുഹമ്മദ് റിയാസിനെതിരെ വിഡി സതീശൻ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th August 2022 05:48 PM  |  

Last Updated: 09th August 2022 05:48 PM  |   A+A-   |  

vd satheesan

വിഡി സതീശന്‍/ ഫയല്‍

 

ആലപ്പുഴ: കേന്ദ്ര സർക്കാരിനും ദേശീയപാതാ അതോറിറ്റിക്കും വേണ്ടി വക്കാലത്ത് പിടിക്കുകയാണെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ ആരോപണത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അരിയെത്ര എന്ന് ചോദിക്കുമ്പോള്‍ പയറഞ്ഞാഴി എന്നാണ് മന്ത്രിയുടെ മറുപടി. ഉത്തരം കിട്ടാത്തപ്പോള്‍ കൊഞ്ഞനം കുത്തിക്കാണിക്കും. മന്ത്രിക്ക് അസഹിഷ്ണുതയാണെന്നും സതീശന്‍ പറഞ്ഞു. 

പ്രീ മൺസൂൺ വർക്കുകൾ നടന്നിട്ടില്ല. ഇപ്പോഴും ടെൻഡറുകൾ പുരോഗമിക്കുന്നു. പോസ്റ്റ്‌ മൺസൂൺ വർക്കുകളാണ് നടക്കുന്നത്.

റോഡിലെ കുഴികളെ കുറിച്ച് ചോദിക്കുമ്പോൾ തന്‍റെ മനസിലെ കുഴിയടക്കാനാണ് പറയുന്നത്. തന്റെ മനസിലെ കുഴി കൊണ്ട് ആരും മിരിക്കില്ല. താൻ ചോദിച്ച മൂന്ന് ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ വ്യക്തിഹത്യ നടത്താനാണ് മന്ത്രി ശ്രമിക്കുന്നതെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി. 

ഹൈക്കോടതി വരെ സർക്കാരിനെ വിമർശിച്ചു. എന്നാൽ പ്രതിപക്ഷം വിമർശിക്കരുത് എന്നാണ് മന്ത്രി പറയുന്നത്. വിമര്‍ശിക്കാന്‍ പാടില്ല, ഉപദേശിക്കാന്‍ പാടില്ല എന്നാണ് അദ്ദേഹ​ത്തിന്റെ നിലപാട്. നന്നായി ജോലി ചെയ്താല്‍ മന്ത്രിയെ അഭിനന്ദിക്കാന്‍ മടിക്കില്ലെന്നും സതീശന്‍ മാവേലിക്കരയില്‍ വ്യക്തമാക്കി.

ഈ ലേഖനം കൂടി വായിക്കൂ 

ദേശീയപാതയിലെ കുഴി അടയ്ക്കലില്‍ വീണ്ടും ഹൈക്കോടതി ഇടപെടല്‍; കലക്ടര്‍മാര്‍ അടിയന്തരമായി പരിശോധ നടത്തണം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ