സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാളും തട്ടിയെടുക്കാന്‍ എത്തിയ സംഘവും അറസ്റ്റില്‍; കരിപ്പൂരില്‍ വീണ്ടും നാടകീയ രംഗങ്ങള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th August 2022 09:55 PM  |  

Last Updated: 10th August 2022 10:02 PM  |   A+A-   |  

Karipur airport

കരിപ്പൂർ വിമാനത്താവളം/ ഫയൽ ചിത്രം

 

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ കവര്‍ച്ചാസംഘം അറസ്റ്റില്‍. സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാളും സ്വര്‍ണം തട്ടിയെടുക്കാനെത്തിയ നാലുപേരുമാണ് പിടിയിലായത്. 

നാടകീയ രംഗങ്ങള്‍ക്കാണ് കരിപ്പൂര്‍ വിമാനത്താവളം സാക്ഷിയായത്. മലപ്പുറം സ്വദേശി മഹേഷാണ് 974 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇയാളില്‍ നിന്ന് സ്വര്‍ണം തട്ടിയെടുക്കാനെത്തിയ പരപ്പനങ്ങാടി സ്വദേശികളായ മൊയ്തീന്‍ കോയ, മുഹമ്മദ് അനീസ്, അബ്ദുള്‍ റൗഫ്, സുഹൈല്‍ എന്നിവരാണ് പിടിയിലായ സംഘം.

അതിനിടെ, രണ്ട് ശ്രീലങ്കൻ വനിതകൾ കൊച്ചി നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണവുമായി പിടിയിലായി. കൊളംബോയിൽ നിന്ന് വിമാന മാർഗം കൊച്ചിയിലെത്തിയ സിദു മിനി മിസൻ സാല, സെവാന്തി ഉത്പാല എന്നിവരെയാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ കൈയ്യോടെ പിടികൂടിയത്.

ഇരുവരും ഗുളിക രൂപത്തിലാക്കിയ സ്വർണമാണ് കടത്താൻ ശ്രമിച്ചത്. 980 ഗ്രാം തൂക്കമുള്ള സ്വർണമാണ് ഇവരുടെ പക്കൽ നിന്ന് പിടികൂടിയത്. കസ്റ്റംസ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിഭാഗത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ഈ വാര്‍ത്ത കൂടി വായിക്കൂ

ഇഡിയുടെ സമന്‍സ് നിയമവിരുദ്ധം; തോമസ് ഐസക് ഹൈക്കോടതിയില്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ