മാളയില്‍ മിന്നല്‍ ചുഴലി; ഓടുകളും ഷീറ്റുകളും പറന്നു, മരങ്ങള്‍ കടപുഴകി - വിഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th August 2022 11:40 AM  |  

Last Updated: 10th August 2022 11:40 AM  |   A+A-   |  

MALA

വിഡിയോ ദൃശ്യം

 

തൃശൂര്‍: മാളയ്ക്കടുത്ത് അന്നമന്നടയില്‍ പുലര്‍ച്ചെയുണ്ടായ മിന്നല്‍ ചുഴലിയില്‍ വ്യാപക നാശനഷ്ടം. ചാലക്കുടി പുഴയോരത്തോടു ചേര്‍ന്നു കിടക്കുന്ന പാലിശേരി, എരയാംകുടി പ്രദേശങ്ങളിലാണ് ശക്തിയായ കാറ്റടിച്ചത്. 

ബുധനാഴ്ച പുലര്‍െച്ച 5.30 ഓടെയാണ് മിന്നല്‍ ചുഴലി  വീശിയത്. ജാതി, വാഴ തുടങ്ങിയ കൃഷി വ്യാപകമായി നശിച്ചു. വീടുകളുടെ ഓടുകളും ഷീറ്റുകളും പറന്നു പോയി. 

ഒടിഞ്ഞ് വീണ മരങ്ങളും മറ്റും നാട്ടുകാരുടെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ മുറിച്ച് മാറ്റി.

ഈ വാര്‍ത്ത കൂടി വായിക്കൂ

മീന്‍ പിടിക്കുന്നതിനിടെ വള്ളത്തില്‍ നിന്ന് തെറിച്ചുവീണു; മത്സ്യത്തൊഴിലാളിയെ കാണാതായി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ