പാൽപായ്ക്കറ്റിലും ത്രിവര്‍ണ പതാക; സ്വാതന്ത്ര്യദിന സ്പെഷ്യൽ കവറുമായി മിൽമ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th August 2022 05:47 PM  |  

Last Updated: 12th August 2022 05:47 PM  |   A+A-   |  

milma_cover

ചിത്രം; ഫേയ്സ്ബുക്ക്

 

തിരുവനന്തപുരം: രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം പ്രമാണിച്ച് പാൽപായ്ക്കറ്റിലും ത്രിവര്‍ണ പതാകയുടെ പൊലിമ കാട്ടാൻ മിൽമ.  മില്‍മയുടെ 525 മില്ലി ഹോമോജ്‌നൈസ്ഡ് ടോണ്‍ഡ് മില്‍ക്കിന്റെ കവറിലാണ് ത്രിവര്‍ണ പതാക ആലേഖനം ചെയ്യുന്നത്. നാളെ മുതൽ മുതല്‍ 16 വരെ പുറത്തിറങ്ങുന്ന പാലിന്റെ കവറുകള്‍ പതാകയും ത്രിവര്‍ണവും പതിച്ചതായിരിക്കും.

അതേസമയം ഓണക്കാലത്ത് സംസ്ഥാനത്ത് ആവശ്യത്തിന് പാൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിക്കാനുള്ള നീക്കം ആരംഭിച്ചതായി മിൽമ ചെയർമാൻ കെ എസ് മണി അറിയിച്ചു. കർണാടക മിൽക്ക് ഫെഡറേഷൻ ചെയർമാനുമായി ഇതുസംബന്ധിച്ച് ചർച്ച നടത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

'ആസാദ് കശ്മീര്‍', 'ഇന്ത്യന്‍ അധീന കശ്മീര്‍'; വിവാദ പരാമര്‍ശങ്ങളുമായി കെടി ജലീലിന്റെ കുറിപ്പ് 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ