ഡ്യൂട്ടിക്കിടെ താമരശ്ശേരി എസ്ഐ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th August 2022 01:06 PM  |  

Last Updated: 12th August 2022 01:06 PM  |   A+A-   |  

SI SANUJ

എസ്ഐ സനൂജ്

 

കോഴിക്കോട്: താമരശ്ശേരി സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്ഐ സനൂജ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഇന്ന് രാവിലെ സ്റ്റേഷനിൽ ഡ്യൂട്ടിക്ക് എത്തിയപ്പോൾ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടനെ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ  എത്തിച്ചു. പ്രാഥമിക ചികിത്സ നൽകിയശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അന്ത്യം.

കോഴിക്കോട് മെഡിക്കൽ കോളജ് സ്വദേശിയാണ് സനൂജ്. നേരത്തേ, മാനന്തവാടിയിൽ ​പ്രൊബേഷൻ എസ്ഐ ആയിരുന്നു. കൽപറ്റയിലും പേരാമ്പ്രയിലും ജോലി ചെയ്തിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

മനോരമ കൊലപാതകം: കത്തി കണ്ടെടുത്തു; തെളിവെടുപ്പിനിടെ പ്രതിക്ക് നേരെ നാട്ടുകാരുടെ രോഷപ്രകടനം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ