ആശ്രമത്തിലെ പെൺകുട്ടികളെ പീഡിപ്പിച്ചു; മലയാളി പാസ്റ്റർ പോക്സോ കേസിൽ അറസ്റ്റിൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th August 2022 08:17 AM |
Last Updated: 14th August 2022 08:17 AM | A+A A- |

രാജ്കുമാർ യേശുദാസ്
മുംബൈ: ആശ്രമത്തിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നെന്ന പരാതിയിൽ മലയാളി പാസ്റ്റർ അറസ്റ്റിൽ. സീവുഡിലെ ബേത്തൽ ഗോസ്പൽ പെന്റകോസ്റ്റൽ ചർച്ചിലെ പാസ്റ്റർ രാജ്കുമാർ യേശുദാസാണ് (53) നവിമുംബൈയിൽ അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്സോ ചുമത്തി.
വിവിധ നാടുകളിൽനിന്നുള്ള ദരിദ്രകുടുംബങ്ങളിലെ 12 പെൺകുട്ടികളടക്കം 45 പേരാണ് ആശ്രമത്തിൽ കഴിയുന്നത്. പരാതി ലഭിച്ചതിനെ തുടർന്ന് താനെ ജില്ല വനിത, ശിശുക്ഷേമ വകുപ്പ് അധികൃതർ ആശ്രമത്തിലെത്തി കുട്ടികളിൽനിന്ന് മൊഴിയെടുക്കുകയായിരുന്നു. 14കാരിയാണ് പീഡനം ആരോപിച്ചത്. ശിശുക്ഷേമ വകുപ്പിന്റെ പരാതിയിലാണ് അറസ്റ്റ്. പ്രതിയെ കോടതി അഞ്ചു ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു.
ഈ വാര്‍ത്ത കൂടി വായിക്കൂ
കൊച്ചിയില്‍ സംഘര്‍ഷം; യുവാവിനെ കുത്തിക്കൊന്നു
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ