ഓക്‌സിജന്‍ കിട്ടാതെ രോഗി മരിച്ചെന്ന പരാതി; റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി, കേസെടുത്ത് പൊലീസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th August 2022 01:23 PM  |  

Last Updated: 15th August 2022 01:23 PM  |   A+A-   |  

veena george

വീണാ ജോര്‍ജ്, ഫയല്‍ ചിത്രം


 

പത്തനംതിട്ട: ഓക്‌സിജന്‍ കിട്ടാതെ രോഗി മരിച്ചെന്ന പരാതിയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പത്തനംതിട്ട ഡിഎംഒയോട് റിപ്പോര്‍ട്ട് തേടി. വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും വഴിയാണ് 67 വയസ്സുള്ള രാജന്‍ ആംബുലന്‍സില്‍ മരിച്ചത്. 

ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. പനിയെ തുടര്‍ന്ന് ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്നാണ് തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് ഡോക്ടര്‍ റഫറന്‍സ് ചെയ്തിരുന്നു. 

ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആംബുലന്‍സിലെ ഓക്‌സിജന്‍ സിലിണ്ടര്‍ കാലിയായതിനെ തുടര്‍ന്ന് രാജന്‍ മരിക്കുകയായിരുന്നു എന്ന് ബന്ധുക്കള്‍ ആരോപിച്ചു. സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ട് ഡ്രൈവര്‍ കേട്ടില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു. 
രാജന്റെ ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പടിത്തി. അസ്വാഭാവിക മരണത്തിന് കേസൈടുത്തതായി പൊലീസ് വ്യക്താക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ കയ്യും കാലും അറ്റുതൂങ്ങിയ നിലയില്‍; മരണകാരണം ആഴത്തിലേറ്റ വെട്ടുകള്‍; ഷാജഹാന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ