കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ വീണ്ടും സുരക്ഷാവീഴ്ച; രക്ഷപെട്ടത് ദൃശ്യ വധക്കേസ് പ്രതി  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th August 2022 08:16 AM  |  

Last Updated: 15th August 2022 08:16 AM  |   A+A-   |  

vineesh

വിനീഷ്

 

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ വീണ്ടും സുരക്ഷാ വീഴ്ച. അന്തേവാസിയായ പ്രതി രക്ഷപെട്ടു. പെരിന്തൽമണ്ണ ദൃശ്യ വധക്കേസ് പ്രതി വിനീഷാണ് പുറത്തുകടന്നത്. 

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നാണ് 21 കാരിയായ ദൃശ്യയെ വിനീഷ് വീട്ടിൽ കയറി കൊലപ്പെടുത്തിയത്. ഉറങ്ങിക്കിടന്ന പെൺകുട്ടിയെ വിളിച്ചുണർത്തി പലവട്ടം കുത്തുകയായിരുന്നു. കേസിൽ അറസ്റ്റിലായ വിനീഷ് സബ് ജയിലിൽ റിമാൻഡിൽ കഴിയവെ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. കൊതുകുതിരി കഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സിപിഎം നേതാവിന്റെ കൊലപാതകം: മരുത റോഡ് പഞ്ചായത്തിൽ ഹർത്താൽ  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ