മോൻസന് കൂട്ടുനിന്ന പൊലീസുകാരെ പ്രതിയാക്കി അന്വേഷണം വേണം; ഹർജി ഇന്ന് ഹൈക്കോടതിയിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th August 2022 06:50 AM  |  

Last Updated: 17th August 2022 06:50 AM  |   A+A-   |  

monsonmavunkal

മോൻസൻ മാവുങ്കൽ

 

കൊച്ചി: മോൻസൻ മാവുങ്കലിനെതിരായ പുരാവസ്തു തട്ടിപ്പ് കേസിൽ തട്ടിപ്പിന് കൂട്ട് നിന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ പ്രതിയാക്കി അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിന്റെ അന്വേഷണം ഫലപ്രദമല്ലെന്നാരോപിച്ച് പരാതിക്കാരനായ ഷമീറാണ് ഹർജി നൽകിയിരിക്കുന്നത്. അതേസമയം അന്വേഷണം തുടരുന്ന സാഹചര്യത്തിൽ ഹർജി അനുവദിക്കരുതെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്. 

ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് ഉന്നത പൊലിസ് ഉദ്യോഗസ്ഥർക്ക് ക്ലീൻ ചിറ്റ് നൽകികൊണ്ടുള്ളതാണ്. ഐ ജി ലക്ഷ്മണയടക്കമുള്ള പൊലിസ് ഉദ്യോഗസ്ഥർക്ക് തട്ടിപ്പിൽ പങ്കുണ്ടെന്നതിന് തെളിവില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ വാദം. മുൻ ഡിഐജി എസ് സുരേന്ദ്രനും മോൻസന്റെ സാമ്പത്തിക തട്ടിപ്പിൽ പങ്കുള്ളതിന് തെളിവ് ലഭിച്ചില്ലെന്നും റിപോർട്ടിൽ പറയുന്നുണ്ട്. 

അതേസമയം കേസിൽ മോൻസൻ മാവുങ്കലും പൊലീസ് ഉന്നതരും തമ്മിലുള്ള ബന്ധത്തിന് കൂടുതൽ തെളിവുകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. മോൻസൻ പൊലീസ് വാഹനം ദുരുപയോഗം ചെയ്തെന്ന‌ മോൻസന്റെ മുൻ ഡ്രൈവർ ജെയ്സൺ വെളിപ്പെടുത്തലാണ് ഏറ്റവും ഒടുവിലത്തേത്. മോൻസന്റെ സഹോദരിയുടെ വീട്ടിൽ നിന്ന് തേങ്ങയെടുക്കാനും മീൻ വാങ്ങാനും സുഹൃത്തായ പൊലീസ് ഉദ്യോഗസ്ഥന് മദ്യം നൽകാനുമൊക്കെ ഡിഐജി എസ് സുരേന്ദ്രന്റെ ഔദ്യോഗിക വാഹനം വാഹനം ഉപയോ​ഗിച്ചതായാണ് ജെയ്സൺ പറയുന്നത്. ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കുന്ന തെളിവുകൾ ക്രൈം ബ്രാഞ്ചിനു കൈമാറിയെന്നും ജെയ്സൺ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

കടയില്‍ നിന്ന് പത്തുലക്ഷം രൂപ കവര്‍ന്നു, മറ്റൊരു കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ബാഗ് കണ്ടെത്തി; തൊഴിലാളിയെ ചുറ്റിപ്പറ്റി അന്വേഷണം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ