'ഒഥല്ലോയുടെ ഭാര്യ സുന്ദരിയും പ്രായം കുറഞ്ഞവളുമായിരിക്കാം, എന്നാൽ അത് ഇയാ​ഗോ ആകാൻ നിങ്ങൾക്കുള്ള ലൈസൻസല്ല'

'ലോകത്ത് സമ്പത്തുള്ളവര്‍ ഉണ്ടെന്നത് വിപ്‌ളവം നടത്തി തലയറുക്കാനുള്ള ഒഴിവു കഴിവല്ല'
സി രവിചന്ദ്രന്‍/ ഫെയ്‌സ്ബുക്ക്‌
സി രവിചന്ദ്രന്‍/ ഫെയ്‌സ്ബുക്ക്‌
Updated on
2 min read

കോഴിക്കോട്: സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡനക്കേസിൽ ജാമ്യം അനുവദിച്ചു കൊണ്ട് കോടതി പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവ് വിവാദമായ പശ്ചാത്തലത്തിൽ കുറിപ്പുമായി യുക്തിവാദിയും സ്വതന്ത്ര ചിന്തകനുമായ സി രവിചന്ദ്രൻ. ലൈംഗിക ആകര്‍ഷണം ഉണ്ടാക്കുന്ന വസ്ത്രധാരണ രീതി എന്നൊന്നില്ലേ? ഉണ്ട്, തീര്‍ച്ചയായും ഉണ്ട്.  അന്യന്റെ മൂക്ക് തുടങ്ങുന്നിടത്ത് നിങ്ങളുടെ സ്വാതന്ത്ര്യം അവസാനിക്കുന്നു എന്ന് മനസ്സിലാക്കണം.

'ആകര്‍ഷണം തോന്നിപ്പിക്കുന്ന വസ്ത്രം' ധരിച്ചു എന്നത് ലൈംഗിക അതിക്രമം നടത്താനുള്ള അനുമതിയല്ല. നിങ്ങളുടെ താല്പര്യവും അവരുടെ താല്പര്യവും പൊരുത്തപെടുന്നുവെങ്കില്‍ മാത്രമേ അത്തരം കാര്യങ്ങളില്‍ മുന്നോട്ടുപോകാനാവൂ. ലോകത്ത് സമ്പത്തുള്ളവര്‍ ഉണ്ടെന്നത് വിപ്‌ളവം നടത്തി തലയറുക്കാനുള്ള ഒഴിവു കഴിവല്ല. ആഭരണം ധരിച്ചെത്തുന്നവരെ കാണുമ്പോള്‍ കൊള്ളയടിക്കാന്‍ തോന്നുന്നതും  അഴിമതിക്ക് സാഹചര്യമുണ്ടെന്ന് കരുതി അടിച്ചുമാറ്റുന്നതും കുറ്റകരമാണ്. 

സ്ത്രീയുടെ വസ്ത്രധാരണമാണ് പുരുഷനെ കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് എന്ന മതവാദം നിയമപരമായോ സാമൂഹികപരമായോ നിലനില്‍ക്കുന്ന ഒന്നല്ല. ഒഥല്ലോയുടെ ഭാര്യ സുന്ദരിയും പ്രായം കുറഞ്ഞവളുമായിരിക്കാം, എന്നാൽ അത് ഇയാ​ഗോ ആകാൻ നിങ്ങൾക്കുള്ള ലൈസൻസല്ല എന്നും സി രവിചന്ദ്രൻ ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. 

കുറിപ്പിന്റെ പൂർണരൂപം: 

ഒഥല്ലോയുടെ ഭാര്യ

ലൈംഗിക ആകര്‍ഷണം ഉണ്ടാക്കുന്ന വസ്ത്രധാരണ രീതി എന്നൊന്നില്ലേ? ഉണ്ട്, തീര്‍ച്ചയായും ഉണ്ട്. വ്യക്തി താല്പര്യങ്ങള്‍ അനുസരിച്ച് വ്യത്യാസപെടാമെങ്കിലും എതിര്‍ലിംഗത്തില്‍പെട്ടവര്‍ക്ക് ഉത്തേജനം നല്‍കുന്ന രീതിയില്‍ വസ്ത്രം ധരിക്കാനും സുഗന്ധം പൂശാനുമൊക്കെ മനുഷ്യര്‍ ചരിത്രാതീതകാലം മുതല്‍ ശ്രമിക്കുന്നുണ്ട് . ഇന്നും അത്തരം പ്രവണതകള്‍ തുടരുന്നു. What is wrong with that? Virtually Nothing. അപ്പോള്‍പിന്നെ പ്രശ്‌നം? ഒരു പ്രശ്‌നവുമില്ല. അന്യന്റെ മൂക്ക് തുടങ്ങുന്നിടത്ത് നിങ്ങളുടെ സ്വാതന്ത്ര്യം അവസാനിക്കുന്നു എന്ന് മനസ്സിലാക്കണം.'ആകര്‍ഷണം തോന്നിപ്പിക്കുന്ന വസ്ത്രം' ധരിച്ചു എന്നത് ലൈംഗിക അതിക്രമം നടത്താനുള്ള അനുമതിയല്ല. നിങ്ങളുടെ താല്പര്യവും അവരുടെ താല്പര്യവും പൊരുത്തപെടുന്നുവെങ്കില്‍ മാത്രമേ അത്തരം കാര്യങ്ങളില്‍ മുന്നോട്ടുപോകാനാവൂ. Otherwise, it is a CRIME. ലോകത്ത് സമ്പത്തുള്ളവര്‍ ഉണ്ടെന്നത് വിപ്‌ളവം നടത്തി തലയറുക്കാനുള്ള ഒഴിവുകഴിവല്ല. ആഭരണം ധരിച്ചെത്തുന്നവരെ കാണുമ്പോള്‍ കൊള്ളയടിക്കാന്‍ തോന്നുന്നതും  അഴിമതിക്ക് സാഹചര്യമുണ്ടെന്ന് കരുതി അടിച്ചുമാറ്റുന്നതും കുറ്റകരമാണ്. അശക്തനെ കാണുമ്പോള്‍ അടിക്കണമെന്നും ഇഷ്ടമില്ലാത്തവരെ കാണുമ്പോള്‍ അപഹസിക്കണമെന്നും വസ്ത്രധാരണം കാണുമ്പോള്‍ പീഡിപ്പിക്കണമെന്നും തോന്നുന്നുണ്ടോ? ക്ഷമിക്കണം, നിങ്ങള്‍ക്കത് ചെയ്യാനുള്ള അവകാശമോ അധികാരമോ ഇല്ല. അത് മനസ്സിലാക്കി പിന്‍വാങ്ങണം. നിങ്ങള്‍ അവകാശപെടുന്ന 'പ്രകോപനങ്ങളും വശീകരണങ്ങളും' കുറ്റം ചെയ്യാനുള്ള ലൈസന്‍സോ ചെയ്തതിനുള്ള സാധൂകരണമോ അല്ല. മറിച്ചായാല്‍ ആര്‍ക്കും ആര്‍ക്കെതിരെയും അക്രമവും ചൂഷണവും അഴിച്ചുവിടാം. സ്ത്രീയുടെ വസ്ത്രധാരണമാണ് പുരുഷനെ കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് എന്ന മതവാദം നിയമപരമായോ സാമൂഹികപരമായോ നിലനില്‍ക്കുന്ന ഒന്നല്ല.സവിശേഷ വ്യക്തികളോടും സാഹചര്യങ്ങളോടും തോന്നുന്ന കാമം, മോഹം, അസൂയ, ആവേശം, അതൃപ്തി, കോപം,വെറുപ്പ്, ഇച്ഛാഭംഗം...ഇത്യാദി വൈകാരിക നിലപാടുകളെല്ലാം നിയമവ്യവസ്ഥയുടെയും സാമൂഹികജീവിതത്തിന്റെ ശരിയായ സമവാക്യങ്ങള്‍ക്കും മൂല്യധാരയ്ക്കും അനുസരണമായി മെരുക്കിയും നിയന്ത്രിച്ചും ഉപയോഗിക്കേണ്ട ബാധ്യത നിങ്ങള്‍ക്കുണ്ട്. You need to contain, control so as to construct. Civilization calls for such a filter. അല്ലെങ്കില്‍ സമൂഹം നിങ്ങളെ പിടികൂടും, നിയമം ശിക്ഷിക്കും. ഒഥല്ലോയുടെ ഭാര്യ സുന്ദരിയും പ്രായം കുറഞ്ഞവളുമായിരിക്കാം, but that is not a lincence for you to be an IAGO.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com