മകന് നേരെ ബസ് ജീവനക്കാര്‍ കത്തി വിശീ; അച്ഛന്‍ കുഴഞ്ഞുവീണ് മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th August 2022 06:32 AM  |  

Last Updated: 19th August 2022 06:35 AM  |   A+A-   |  

dead

പ്രതീകാത്മക ചിത്രം


പറവൂർ: ബസ് ജീവനക്കാരും മകനും തമ്മിലുണ്ടായ തർക്കത്തിനിടയിൽ പിതാവ് കുഴഞ്ഞുവീണു മരിച്ചു. ഫോർട്ട്കൊച്ചി കിഴക്കേപറമ്പിൽ ഫസലുദ്ദീനാണു (54) മരിച്ചത്. വ്യാഴാഴ്ച രാത്രി 7.45നു പറവൂർ കണ്ണൻകുളങ്ങര ഭാഗത്താണ് സംഭവം. 

സൈഡ് കൊടുക്കുന്നത് സംബന്ധിച്ചാണ് തർക്കമുണ്ടായത്. ഫസലുദ്ദീന്റെ മകൻ ഫർഹാനാണ് (20) കാർ ഓടിച്ചത്. കോഴിക്കോട്– വൈറ്റില റൂട്ടിലോടുന്ന ‘നർമദ’ ബസ് ഓവർടേക്ക് ചെയ്തപ്പോൾ കാറിന്റെ കണ്ണാടിയിൽ മുട്ടിയെന്നാണു ഫർഹാന്റെ മൊഴി. അമിത വേഗത്തിലായിരുന്നു ബസ്. 

ഫർഹാൻ ബസിനു മുൻപിൽ കാർ കൊണ്ടുവന്നിട്ടു. ഇതിനിടയിൽ ബസ് ജീവനക്കാരൻ കത്തിയെടുത്ത് കുത്താൻ വന്നു. ഇത് തടഞ്ഞപ്പോഴാണ്  ഫർഹാന്റെ കൈ മുറിഞ്ഞത്. ഇതു കണ്ടാണു കാറിലുണ്ടായിരുന്ന ഫസലുദ്ദീൻ കുഴഞ്ഞുവീണത്. ഉടൻ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ സമയം ബസ് ജീവനക്കാർ വാഹനമെടുത്തു കടന്നുകളഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

പണമിടപാട് നടത്താന്‍ എന്ന വ്യാജേന കാറില്‍ എത്തി, ആഞ്ഞുവലിച്ചിട്ടും മാല പൊട്ടിയില്ല; പ്രതികള്‍ പിടിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ