'ഇരയെ വിവാഹം കഴിച്ചാലും ശിക്ഷ അനുഭവിക്കണം'; പോക്‌സോ കേസ് പ്രതിക്ക് 10 വര്‍ഷം തടവ് 

പോക്സോ കേസിൽ പ്രതി ഇരയെ പിന്നീട് വിവാഹം ചെയ്താലും ശിക്ഷ അനുഭവിക്കണമെന്ന് എറണാകുളം പോക്സോ കോടതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


കൊച്ചി: പോക്സോ കേസിൽ പ്രതി ഇരയെ പിന്നീട് വിവാഹം ചെയ്താലും ശിക്ഷ അനുഭവിക്കണമെന്ന് എറണാകുളം പോക്സോ കോടതി. 17 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ചുകൊണ്ടാണ് കോടതിയുടെ പരാമർശം.

പള്ളുരുത്തി സ്വദേശിയായ 25കാരന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷവിധിച്ചത്. 2018 ജൂലായിലാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടി ഒറ്റയ്ക്കുള്ള സമയം വീട്ടിൽ അതിക്രമിച്ച് കയറി പ്രതി ബലാത്സംഗം ചെയ്യുകയായിരുന്നു. രണ്ട് മാസത്തിനു ശേഷം വയറുവേദനയുമായി പെൺകുട്ടി ആശുപത്രിയിൽ ചികിത്സക്കെത്തി. ഈ സമയം പെൺകുട്ടി ഗർഭിണിയാണെന്ന് മനസിലാക്കിയ ഡോക്ടർ പൊലീസിൽ വിവരമറിയിച്ചു. 

എന്നാൽ വിസ്താരത്തിനിടെ പെൺകുട്ടിയും അമ്മയും പ്രതിക്കനുകൂലമായി കൂറുമാറി. ഡിഎൻഎ പരിശോധനാ ഫലത്തിന്റെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ജഡ്ജി കെ സോമൻ ശിക്ഷ വിധിച്ചത്. പ്രതി കുറ്റകൃത്യം ചെയ്ത സമയം 22 വയസ് മാത്രമായിരുന്നു പ്രായം എന്നതും മറ്റു സാഹചര്യങ്ങളും പരിഗണിച്ചാണ് ഏറ്റവും കുറഞ്ഞ ശിക്ഷയായ പത്ത് വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com