ആ 'ജോസഫ്' എഴുത്തുകാരന്‍ വി ജി തമ്പി; വെളിപ്പെടുത്തി എച്ച്മുക്കുട്ടി

ബലാത്സംഗക്കേസില്‍ പ്രതിയായ സിവിക് ചന്ദ്രനെ പിന്തുണച്ച് വി ജി തമ്പി രംഗത്തുവന്നതുകൊണ്ടാണ് ഇപ്പോള്‍ പേര് വെളിപ്പെടുത്തുന്നതെന്നും എച്ച്മുക്കുട്ടി പറയുന്നു
എച്ച്മുക്കുട്ടി,ആത്മകഥ
എച്ച്മുക്കുട്ടി,ആത്മകഥ

ന്റെ ആത്മകഥയില്‍ പറയുന്ന 'ജോസഫ്' എന്ന വ്യക്തിയുടെ യഥാര്‍ത്ഥ പേര് വെളിപ്പെടുത്തി എഴുത്തുകാരിയായ എച്ച്മുക്കുട്ടി. അധ്യാപകനും എഴുത്തുകാരനുമായ വി ജി തമ്പിയെയാണ് താന്‍ 'ജോസഫ്' എന്ന പേരില്‍ എഴുതിയതെന്ന് എച്ച്മുക്കുട്ടി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വെളിപ്പെടുത്തി. ബലാത്സംഗക്കേസില്‍ പ്രതിയായ സിവിക് ചന്ദ്രനെ പിന്തുണച്ച് വി ജി തമ്പി രംഗത്തുവന്നതുകൊണ്ടാണ് ഇപ്പോള്‍ പേര് വെളിപ്പെടുത്തുന്നതെന്നും എച്ച്മുക്കുട്ടി പറയുന്നു. 

ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച 'ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊള്ളുക' എന്ന എച്ച്മുക്കുട്ടിയുടെ പുസ്തകം വലിയ ചര്‍ച്ചയായിരുന്നു. ഫെയ്‌സ്ബുക്ക് കുറിപ്പുകളായി എഴുതിയത് പിന്നീട് പുസ്തമാക്കുകയായിരുന്നു. ആറ് പതിപ്പിറങ്ങിയ പുസ്തകത്തില്‍ പരാമര്‍ശിക്കുന്ന ജോസഫ് എന്ന വ്യക്തി വി ജി തമ്പിയുടെ മാമ്മോദീസ പേര് ആണെന്നും എച്ച്മുക്കുട്ടി പറയുന്നു. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: 
എന്റെ ആത്മകഥ 'ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊള്ളുക' എന്ന പുസ്തകം ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചത്. 
ഇപ്പോള്‍ ആറു പതിപ്പായി. 
ഞാന്‍ ഫേസ്ബുക്കിലാണ് കുറിപ്പുകളായി ആത്മകഥ എഴുതി അവസാനിപ്പിച്ചത്. 
എന്റെ അധ്യാപകനായിരുന്ന, നിയമപരമായ വിവാഹമില്ലാതെ എനിക്കൊപ്പം അഞ്ചു വര്‍ഷം താമസിച്ച വി ജി തമ്പിയെ, മാമ്മോദീസപ്പേര് ആയ ' 'ജോസഫ് ' എന്നെഴുതിയാണ് ഞാന്‍ ആത്മകഥയില്‍ കാണിച്ചിട്ടുള്ളത്.
ജോസഫിന്റെ യഥാര്‍ത്ഥ പേര് വി ജി തമ്പി എന്നാണ്.
സിവിക് ന് ഒപ്പം നില്ക്കുന്നതിലൂടെ തന്റെ ഇടം അധ്യാപകനായിരുന്ന ആള്‍ വ്യക്തമാക്കിക്കഴിഞ്ഞിരിക്കുന്നു. ഇനി ജോസഫിന്റെ കാരുണ്യം ആവശ്യമില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com