'സലാം ഇനി  ബസിലും ട്രെയിനിലും ഫ്ലൈറ്റിലുമൊന്നും  കയറുന്നുണ്ടാവില്ല അല്ലെ' 

ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നാൽ എന്താണ് പ്രശ്നമെന്നായിരുന്നു മന്ത്രിയുടെ ചോദ്യം
പിഎംഎ സലാം/ ഫെയ്‌സ്ബുക്ക്‌
പിഎംഎ സലാം/ ഫെയ്‌സ്ബുക്ക്‌

തിരുവനന്തപുരം: ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരിക്കുന്നത് അപകടകരമെന്ന് പറഞ്ഞ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമിനെ ട്രോളി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. 'സലാം ഇനി  ബസിലും ട്രെയിനിലും ഫ്ലൈറ്റിലുമൊന്നും  കയറുന്നുണ്ടാവില്ല അല്ലെ' എന്ന് ശിവന്‍കുട്ടി ഫെയ്‌സ്ബുക്ക് പേജിലെ കുറിപ്പിലൂടെ ചോദിച്ചു. 

ജെൻഡർ ന്യൂട്രാലിറ്റിക്കെതിരായ ലീ​ഗ് നേതാക്കളുടെ പ്രസ്താവനയെയും മന്ത്രി ശിവൻകുട്ടി വിമർശിച്ചു. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നാൽ എന്താണ് പ്രശ്നമെന്നായിരുന്നു മന്ത്രിയുടെ ചോദ്യം. കുട്ടികൾ ഒരുമിച്ചിരിക്കണമെന്ന ഉത്തരവ് നിലവിൽ സർക്കാർ ഇറക്കിയിട്ടില്ല. പക്ഷേ അങ്ങനെ ഒരുമിച്ചിരുന്നാൽ എന്താണ് പ്രശ്നമെന്ന് വി ശിവന്‍കുട്ടി ചോദിച്ചു. 

ജെൻഡർ ന്യൂട്രാലിറ്റി നടപ്പായാൽ കുട്ടികൾ പീഡിപ്പിക്കപ്പെടാൻ സാധ്യത ഉണ്ടെന്ന വിവാദ പരാമ‍ശം നടത്തിയ എം കെ മുനീറിനെയും ശിവൻകുട്ടി പരോക്ഷമായി വിമർശിച്ചു. മുൻ മന്ത്രി അടക്കമുള്ളവർ അവരുടെ മാനസികാവസ്ഥ തുറന്ന് കാട്ടുകയാണെന്നും പറയുന്നത് ലീഗിന്‍റെ പൊതുനിലപാടാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കെ എ ടി എഫ് കോഴിക്കോട് സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കവെയാണ്  ജെൻഡർ ന്യൂട്രാലിറ്റി നടപ്പായാൽ കുട്ടികൾ പീഡിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്ന്  ഡോ. എം കെ മുനീർ അഭിപ്രായപ്പെട്ടത്. വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുമെന്നും ഇതിനെതിരെ പ്രതികരിച്ചത് കൊണ്ടു തന്നെ ഇസ്ലാമിസ്റ്റ് ആക്കിയാലും കുഴപ്പമില്ലെന്നും മുനീർ പറഞ്ഞു. ജെന്‍ട്രല്‍ ന്യൂട്രാലിറ്റി ഫ്രീ സെക്സിന് വഴിയൊരുക്കുമെന്നാണ് പിഎംഎ സലാം അഭിപ്രായപ്പെട്ടത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com