അടിവസ്ത്രത്തിലും രഹസ്യഅറ; ഒന്നരക്കിലോ സ്വര്‍ണമിശ്രിതവുമായി കരിപ്പൂരില്‍ ഒരാള്‍ പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st August 2022 12:23 PM  |  

Last Updated: 21st August 2022 12:23 PM  |   A+A-   |  

gold smuggling

പ്രതീകാത്മക ചിത്രം

 

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒന്നരക്കിലോ സ്വര്‍ണമിശ്രിതവുമായി യാത്രക്കാരന്‍ പിടിയില്‍. കോഴിക്കോട് നാദാപുരം സ്വദേശി ഹാരിസാണ് പിടിയിലായത്.

ഷാര്‍ജയില്‍നിന്നുള്ള വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരിലെത്തിയത്. തുടര്‍ന്ന് കസ്റ്റംസിന്റെ പരിശോധനയില്‍ ഇയാള്‍ ധരിച്ച ടീഷര്‍ട്ട്, പാന്റ്സ്, അടിവസ്ത്രം എന്നിവയില്‍നിന്ന് സ്വര്‍ണം കണ്ടെടുക്കുകയായിരുന്നു. വസ്ത്രങ്ങളില്‍ രഹസ്യ അറകളുണ്ടാക്കിയാണ് സ്വര്‍ണമിശ്രിതം തേച്ചുപിടിപ്പിച്ചിരുന്നതെന്ന് കസ്റ്റംസ് അധികൃതര്‍ പറയുന്നു.

കഴിഞ്ഞദിവസം സമാനമായരീതിയില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച ഒരാളെ പൊലീസ് സംഘം വിമാനത്താവളത്തിന് പുറത്തുനിന്ന് പിടികൂടിയിരുന്നു. സ്വര്‍ണമിശ്രിതം പാന്റ്സില്‍ തേച്ച് പിടിപ്പിച്ച് കടത്താന്‍ ശ്രമിച്ച കണ്ണൂര്‍ സ്വദേശി ഇസ്സുദ്ദീനാണ് പൊലീസിന്റെ പിടിയിലായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഓയില്‍ ചോര്‍ന്നു; ബൈക്കുമായി കൂട്ടിയിടിച്ച് കാറിന് തീ പിടിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ