പ്രിയ വര്‍ഗീസിന്റെ നിയമനത്തിന് ഹൈക്കോടതി സ്‌റ്റേ

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 22nd August 2022 02:20 PM  |  

Last Updated: 22nd August 2022 02:20 PM  |   A+A-   |  

priya_varghees

പ്രിയ വര്‍ഗീസ്/ ഫെയ്‌സ്ബുക്ക്

 

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ ആയി പ്രിയ വര്‍ഗീസിനെ നിയമിച്ച നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. റാങ്ക് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ഡോ. ജോസഫ് സ്‌കറിയ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.  ഓഗസ്റ്റ് 31 വരെയാണ് സ്‌റ്റേ.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യയായ പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് നല്‍കിയ അനര്‍ഹമായാണെന്നു വാര്‍ത്തകള്‍ വന്ന പശ്ചാത്തലത്തിലാണ് രണ്ടാം റാങ്കിലുള്ളയാള്‍ ഹൈക്കോടതിയെ സമീപിച്ചത്. പ്രിയ വര്‍ഗീസിനെ ഒഴിവാക്കി റാങ്ക് പട്ടിക പുനക്രമീകരിക്കണമെന്നാണ് ആവശ്യം. 

പ്രിയ വര്‍ഗീസിന്റെ നിയമനത്തെക്കുറിച്ച് പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമന പ്രക്രിയ സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരെ സര്‍വകലാശാല കോടതിയെ സമീപിക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ്, ജോസ്ഫ് സ്‌കറി ഹര്‍ജി നല്‍കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍; ബില്‍ ബുധനാഴ്ച നിയമസഭയില്‍; ലോകായുക്ത നിയമഭേദഗതിയും 24 ന്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ