സൈഡ് കൊടുക്കാത്തതിനു വൈരാഗ്യം, കെഎസ്ആര്‍ടിസി ബസുകള്‍ക്കു അര്‍ധരാത്രി കല്ലേറ്; യുവാവ് പിടിയില്‍

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 22nd August 2022 04:00 PM  |  

Last Updated: 22nd August 2022 04:00 PM  |   A+A-   |  

yani_kunnamkulam

പിടിയിലായ യാനി

 

തൃശൂര്‍: കെഎസ്ആര്‍ടിസി ബസുകള്‍ക്ക് കല്ലെറിഞ്ഞ യുവാവ് അറസ്റ്റില്‍. കുന്നംകുളം സ്വദേശിയായ യാനി ആണ് പേരാമംഗലം പൊലീസിന്റെ പിടിയിലായത്. കുന്നംകുളത്തെ മെഡിക്കല്‍ ഷോപ്പ് ഉടമയാണ് ഇയാള്‍.

തൃശൂര്‍ - കുറ്റിപ്പുറം സംസ്ഥാന പാതയില്‍ മുണ്ടൂര്‍, മുണ്ടൂര്‍ മഠം, പുറ്റേക്കര, അമലനഗര്‍ മേഖലകളില്‍ അര്‍ധരാത്രിയാണ് കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായത്. നാലു ബസുകളുടെ ചില്ലുതകര്‍ന്നിട്ടും ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ബസ് സൈഡ് കൊടുക്കാത്തതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കി. 

കണ്ണൂര്‍, കോഴിക്കോട് ഭാഗങ്ങളില്‍ നിന്നും കോട്ടയം, കൊട്ടാരക്കര, നെയ്യാറ്റിന്‍കര എന്നിവിടങ്ങളിലേക്ക് പോകുന്ന ബസുകള്‍ക്ക് നേരെയാണ് കല്ലേറുണ്ടായത്. ഓഗസ്റ്റ് എട്ടിന് മുണ്ടൂര്‍ പമ്പിന് സമീപമാണ് ആദ്യ സംഭവമുണ്ടായത്. നാലിടത്തായി നടന്ന കല്ലേറുകള്‍ അര്‍ധരാത്രിക്ക് ശേഷമാണ് ഉണ്ടായത്. കല്ലേറുകള്‍ക്ക് ശേഷം ബസ് നിര്‍ത്തി നോക്കിയെങ്കിലും അക്രമികളെ കണ്ടെത്താനായിരുന്നില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

മദ്യപിച്ച് ബസ് ഓടിച്ചു; ഏഴു ഡ്രൈവര്‍മാര്‍ പിടിയില്‍; അഞ്ചു കണ്ടക്ടര്‍മാരും കസ്റ്റഡിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ