ഓട്ടോയുടെ പിന്നില്‍ കാര്‍ പാഞ്ഞുകയറി; ഇടയില്‍ അകപ്പെട്ട് കാല്‍നടയാത്രക്കാരി, അത്ഭുത രക്ഷപ്പെടല്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th August 2022 09:36 PM  |  

Last Updated: 26th August 2022 09:36 PM  |   A+A-   |  

THODUPUZHA_ACCIDENT

തൊടുപുഴ വാഹനാപകടത്തിന്റെ ദൃശ്യം

 

തൊടുപുഴ ​: തൊടുപുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം വാഹനാപകടത്തില്‍ നിന്ന് കാല്‍നടയാത്രക്കാരി അത്ഭുതകരമായി രക്ഷപ്പെട്ടു.  റോഡിന് വശത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലേക്ക് കാര്‍ പാഞ്ഞുകയറുകയായിരുന്നു. ഇടിയെ തുടര്‍ന്ന് ഇരുവാഹനത്തിന്റേയും ഇടയില്‍ അകപ്പെട്ട കാല്‍നടയാത്രക്കാരി അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. 

വെള്ളിയാഴ്ച രാവിലെയാണ് അപകടം.ഓട്ടോ െ്രെഡവര്‍ക്ക് പരിക്കേറ്റു. അമിത വേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ട ഓട്ടോയുടെ പിന്നില്‍ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ റോഡിലേക്ക് തെറിച്ചു വീണു. ഓട്ടോയില്‍ ഇടിച്ച ശേഷം മുന്നിലുള്ള ഫൂട്ട്പാത്തിനോട് ചേര്‍ന്ന ഭാഗത്ത് ഇടിച്ചാണ് കാര്‍ നിന്നത്. 

അപകടം നടക്കുമ്പോള്‍ രണ്ട് വാഹനങ്ങള്‍ക്കും ഇടയില്‍ കാല്‍നടയാത്രക്കാരി അകപ്പെടുകയായിരുന്നു. എന്നാല്‍ യാതൊരു പരിക്കുമേല്‍ക്കാതെ സ്ത്രീ രക്ഷപ്പെട്ടു. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കെ എം ബഷീറിന്റെ മരണത്തില്‍ സിബിഐ അന്വേഷണം: പൊലീസിന്റെ വിശദീകരണം തേടി ഹൈക്കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ