അമ്മയെ മകന്‍ ഗ്യാസ് സിലിണ്ടര്‍ കൊണ്ട് തലയ്ക്കടിച്ച് കൊന്ന സംഭവം; വീട് വിറ്റ് കിട്ടിയ പണം നല്‍കാതിരുന്നത് പ്രകോപനം
By സമകാലിക മലയാളം ഡെസ്‌ക് | Published: 27th August 2022 07:11 AM |
Last Updated: 27th August 2022 07:46 AM | A+A A- |

തൃശൂരില്‍ അമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതി വിഷ്ണു
തൃശൂര്‍: കോടാലിയില്‍ മകന്‍ അമ്മയെ ഗ്യാസ് സിലിണ്ടര്‍ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ കാരണം പണത്തെ ചൊല്ലിയുള്ള തര്‍ക്കമെന്ന് പൊലീസ്. വീട് വിറ്റ് കിട്ടിയ അഞ്ച് ലക്ഷം രൂപ മകന്‍ വിഷ്ണു നിരന്തരം ആവശ്യപ്പെട്ടിട്ടും ശോഭന കൊടുക്കാതിരുന്നതാണ് കൊലപാതകത്തില്‍ കലാശിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. കൊള്ളിക്കുന്നിലെ വാടക വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഇവിടേക്ക് താമസം മാറിയത് ഒരു മാസം മുന്‍പ്. അതുവരെ താലൂര്‍പാടം എന്ന സ്ഥലത്തെ സ്വന്തം വീട്ടിലായിരുന്നു താമസം. ആ വീട് വിറ്റപ്പോള്‍ ലഭിച്ച 5 ലക്ഷം രൂപ ശോഭന ബാങ്കിലിട്ടിരുന്നു.
ഈ പണം എടുത്ത് നല്‍കാന്‍ വിഷ്ണു ആവശ്യപ്പെട്ടിട്ടും ശോഭന തയ്യാറായിരുന്നില്ല. വെള്ളിയാഴ്ച വൈകീട്ട് അച്ഛന്‍ ജോലിക്ക് പോയ സമയം അമ്മയുമായി വിഷ്ണു തര്‍ക്കിച്ചു. ഇതിനിടെ വീടിന്റെ ഹാളില്‍ വെച്ച് ഗ്യാസ് കുറ്റികൊണ്ട് തലയ്ക്കടിച്ച് അമ്മയെ കൊലപ്പെടുത്തി.
അമ്മയും മകനും തമ്മില്‍ നല്ല ബന്ധത്തിലായിരുന്നു എന്നാണ് ശോഭനയുടെ ഭര്‍ത്താവ് ചാത്തൂട്ടി പറയുന്നത്. ഉച്ചത്തില്‍ സംസാരിക്കുന്നതോ ബഹളവോ വീട്ടില്‍ നിന്ന് കേള്‍ക്കാറില്ലെന്ന് സമീപവാസികളും പറയുന്നു.
കൊലയ്ക്ക് ശേഷം വിഷ്ണു പൊലീസ് സ്റ്റേഷനില്‍ എത്തിയിട്ടും ആദ്യം ഒന്നും പറയാന്‍ കൂട്ടാക്കിയിരുന്നില്ല. ഏറെ നേരം മിണ്ടാതെ നിന്ന വിഷ്ണുവിനോട് ഷര്‍ട്ടിലെ ചോരക്കറ എന്താണെന്ന് പൊലീസുകാര്‍ ആവര്‍ത്തിച്ച് ചോദിച്ചപ്പോഴാണ് കൊലപാതക വിവരം പറയുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
ഓട്ടോയുടെ പിന്നില്‍ കാര്‍ പാഞ്ഞുകയറി; ഇടയില്‍ അകപ്പെട്ട് കാല്‍നടയാത്രക്കാരി, അത്ഭുത രക്ഷപ്പെടല്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ