ഉത്സവാന്തരീക്ഷം; മന്ത്രിയ്‌ക്കൊപ്പം സിനിമാനടനും; ഫറോക്ക് പാലത്തില്‍ ടൂറിസ്റ്റ് ബസ് കുടുങ്ങി

ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് ബസ് പുറത്തെടുത്തടുത്തത്.
നവീകരിച്ച ഫറോക്ക് പാലത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെ
നവീകരിച്ച ഫറോക്ക് പാലത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെ

കോഴിക്കോട്: വലിയ ആഘോഷത്തോടെ ഇന്നലെ ഉദ്ഘാടനം ചെയ്ത നവീകരിച്ച ഫറോക്ക് പാലത്തില്‍ ബസ് കുടുങ്ങി. ഉയരമുള്ള ബസ് ആയതിനാലാണ് പാലത്തില്‍ കുടുങ്ങാന്‍ കാരണം. ഇത് സംബന്ധിച്ച് യാതൊരു മുന്നറിയിപ്പുമില്ലാത്തതാണ് അപകടത്തിന് കാരണമായത്. ബസിന്റെ മുകള്‍ ഭാഗം തകര്‍ന്നു. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് ബസ് പുറത്തെടുത്തടുത്തത്. 

ശനിയാഴ്ച വൈകിട്ട് ഉത്സവാന്തരീക്ഷത്തില്‍ ആയിരങ്ങളുടെ സാന്നിധ്യത്തില്‍ മന്ത്രി പിഎ മുഹമ്മദ് റിയാസ് പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു. പാലത്തില്‍ സ്ഥിരമായി വെളിച്ചസംവിധാനം ഒരുക്കുമെന്നും പഴയ പാലങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ഉപയോഗിക്കാത്ത പാലങ്ങള്‍ ടൂറിസത്തിനായി പ്രയോജനപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. 

നടന്‍ കലാഭവന്‍ ഷാജോണും ചടങ്ങില്‍ സംബന്ധിച്ചിരുന്നു. വലിയ ആഘോഷത്തോടെയായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com