കമ്പനി പറഞ്ഞ മൈലേജില്ല; കാറുടമയ്ക്ക് 3 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd December 2022 07:42 AM  |  

Last Updated: 03rd December 2022 07:42 AM  |   A+A-   |  

ford

പരാതി നൽകിയ കാറുടമ സൗദാമിനി

 

തൃശ്ശൂര്‍: കാറിന് കമ്പനി വാദ്ഗാനം ചെയ്ത മൈലേജ് കിട്ടുന്നില്ലെന്നാരോപിച്ച് ഫയല്‍ ചെയ്ത കേസില്‍ ഉടമയ്ക്ക്  നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. ചൊവ്വൂര്‍ സ്വദേശിനി സൗദാമിനിയാണ് കമ്പനിക്കെതിരെ പരാതിയുമായി രം​ഗത്തെത്തിയത്. കാറുടമയ്ക്ക് 3,10000 രൂപ നഷ്ടപരിഹാരം നല്‍കാനാണ് തൃശൂർ ഉപഭോക്തൃ കോടതി വിധിച്ചത്. 

ലിറ്ററിന് മുപ്പത്തിരണ്ട് കിലോമീറ്റര്‍ ഓടാൻ കഴിയുമെന്നാണ് കമ്പനി അറിയിച്ചിരുന്നത്. എന്നാൽ കാറിന്റെ മൈലേഡ് ഇരുപത് കിലോമീറ്ററില്‍ താഴെയാണ്. ഇതോടെയാണ് സൗദാമിനി ഉപഭോക്തൃ കോടതിയെ സമീപിച്ചത്. ബ്രോഷറിലെ വിവരങ്ങളില്‍ മൈലേജിനെപ്പറ്റിയുള്ള വാഗ്ദാനം ഉണ്ടായിരുന്നു. ഇതാണ് കേസിൽ പ്രധാന തെളിവായത്. 

എട്ട് ലക്ഷം രൂപ മുടക്കി 2014ല്‍ ആണ് സൗദാമിനി ഫോര്‍ഡിന്‍റെ പുതിയ കാർ സ്വന്തമാക്കിയത്. ഷോറൂമിലെത്തിയപ്പോൾ കമ്പിനിയുടെ എക്സിക്യൂട്ടീവ് കാറിന് 32 കി.മി മൈലേജ് ആണെന്നറിയിച്ചിരുന്നു. പക്ഷെ വണ്ടി വാങ്ങി ഓടിച്ച് തുടങ്ങിയപ്പോഴാണ് പറ്റിക്കപ്പെട്ടെന്ന് മനസ്സിലായത്. ഇതോടെ സൗദാമിനി പരാതി നൽകുകയായിരുന്നു. കമ്മീഷന്‍ വെച്ച് പരിശോധിച്ചപ്പോഴും കാറിന് 19 കി.മീ താഴെയാണ് മൈലേജ് ലഭിച്ചത്. തുടര്‍ന്ന് കാറുടമയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

അട്ടപ്പാടിയിൽ വീണ്ടും കാട്ടാന ആക്രമണം; ആദിവാസി യുവാവ് കൊല്ലപ്പെട്ടു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ