'പദ്ധതി പ്രദേശത്തിനുള്ളില്‍ കേന്ദ്ര സേനയെ ആവശ്യപ്പെട്ടതില്‍ തെറ്റില്ല, ക്രമസമാധാനപാലനത്തിന് പൊലീസ് പര്യാപ്തം': മന്ത്രി
By സമകാലിക മലയാളം ഡെസ്ക് | Published: 04th December 2022 11:07 AM |
Last Updated: 04th December 2022 11:07 AM | A+A A- |

മന്ത്രി അഹമ്മദ് ദേവര്‍കോവില്‍/ ഫെയ്‌സ്ബുക്ക്
കോഴിക്കോട് : വിഴിഞ്ഞം തുറമുഖ പ്രദേശത്തിന് പുറത്ത് ക്രമസമാധാനപാലനത്തിന് നിലവില്‍ കേന്ദ്രസേനയുടെ ആവശ്യമില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. പ്രദേശത്തെ ക്രമസമാധാന പരിപാലനത്തിന് പൊലീസ് പര്യാപ്തമാണ്. പദ്ധതി പ്രദേശത്തിനകത്ത് സംരക്ഷണം നല്‍കാനാണ് കേന്ദ്ര സേനയെന്നും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കോഴിക്കോട്ട് പറഞ്ഞു.
പദ്ധതി പ്രദേശത്തിനുള്ളില്‍ അദാനി ഗ്രൂപ്പ് കേന്ദ്ര സേനയെ ആവശ്യപ്പെട്ടതില്‍ തെറ്റില്ലെന്നും പദ്ധതി പ്രദേശത്തിനകത്ത് സംരക്ഷണം നല്‍കാനാണ് കേന്ദ്രസേനയെന്നും അദ്ദേഹം വിശദീകരിച്ചു. വിഴിഞ്ഞം തുറമുഖ പദ്ധതി നിര്‍ത്തിവെക്കാന്‍ പറയുന്നത് ബുദ്ധിയില്ലാത്തവരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിഴിഞ്ഞത്തെ തുറമുഖ നിര്‍മ്മാണത്തിനെതിരായ സമരത്തിനും പിന്നാലെ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഘര്‍ഷങ്ങള്‍ക്കും ബാഹ്യ ഇടപെടലുകള്‍ ഉണ്ടോയോ എന്നത് അന്വഷണത്തില്‍ വ്യക്തമാകേണ്ടതുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. മന്ത്രി ആന്റണി രാജുവിന്റെ വാദങ്ങളെ തള്ളി കളയാന്‍ കഴിയില്ല. പ്രദേശത്തെ കുറിച്ച് കൂടുതല്‍ അറിയാവുന്ന വ്യക്തിയാണ് അദ്ദേഹമെന്നും മന്ത്രി പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ