രണ്ടു മാസത്തെ ക്ഷേമപെൻഷൻ ഒന്നിച്ച്, 3200 രൂപവീതം ലഭിക്കും; വിതരണം നാളെ മുതൽ 

ക്ഷേമപെൻഷൻ നാളെ മുതൽ വിതരണം ചെയ്യും. ഒക്ടോബർ, നവംബർ മാസത്തെ പെൻഷൻ തുക ഒരുമിച്ച് നൽകും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സാമൂഹിക സുരക്ഷാ പെൻഷനും ക്ഷേമനിധി ബോർഡുകളുടെ പെൻഷനും നാളെ മുതൽ വിതരണം ചെയ്യും. ഡിസംബർ 15നകം വിതരണം പൂർത്തിയാക്കും. ഒക്ടോബർ, നവംബർ മാസത്തെ പെൻഷൻ തുക ഒരുമിച്ച് നൽകും. ഇതിനായി 1800 കോടി രൂപ ധനവകുപ്പ് അനുവദിച്ചിരുന്നു. 

3200 രൂപവീതമാണ് ഗുണഭോക്താക്കൾക്ക് ലഭിക്കും. സാമൂഹികസുരക്ഷാ പെൻഷൻ വിതരണം സംബന്ധിച്ച് ഉത്തരവിറങ്ങി. രണ്ടുഗഡു ഒരുമിച്ച് നൽകുന്നതിനാൽ വിതരണത്തിന് സഹകരണ ബാങ്കുകൾക്ക് ഒരു ഗഡുവിന്റെ ഇൻസെന്റീവ് മാത്രമേ ലഭിക്കൂ എന്നും ഉത്തരവിൽ പറയുന്നു. ക്ഷേമനിധി ബോർഡുകളുടെ പെൻഷൻ വിതരണം സംബന്ധിച്ച ഉത്തരവ് തിങ്കളാഴ്ച ഇറങ്ങും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

pk sreemathi
KSRTC Refutes Reports of Converting Ordinary Buses to City Fast Services
Minister K Muraleedharan
Air India Express
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com