ജംനാപ്യാരി നിര്‍മാതാവ് കൊച്ചിയിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th December 2022 06:46 PM  |  

Last Updated: 05th December 2022 06:52 PM  |   A+A-   |  

JAISON

ജെയ്‌സണ്‍ എളംകുളം/ചിത്രം: ഫേയ്സ്ബുക്ക്

 

കൊച്ചി: പ്രമുഖ സിനിമാ നിര്‍മാതാവ് ജെയ്‌സണ്‍ എളംകുളം മരിച്ച നിലയില്‍. കൊച്ചി എളംകുളത്തെ ഫ്ളാറ്റിലാണ് ജെയ്‌സണെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാകാം മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. 

വിദേശത്തുള്ള ഭാര്യ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിക്കാതെയായപ്പോള്‍ ഫഌറ്റ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. കതക് തുറന്ന് അകത്തുകയറിയപ്പോഴാണ് കിടപ്പുമുറിയില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. 

സിനിമാ നിര്‍മാണ കമ്പനിയായ ആര്‍ ജെ ക്രിയേഷന്‍സിന്റെ ഉടമയാണ് ജെയ്‌സണ്‍. ശ്രിംങ്കാരവേലന്‍, ഓര്‍മ്മയുണ്ടോ ഈ മുഖം, ആമയും മുയലും, ജംനാപ്യാരി, ലവകുശ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ്.

ഈ റിപ്പോർട്ട് കൂടി വായിക്കൂ

ചൂട് കഠിനമാണ്, പ്രായമായവര്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കാം; പക്ഷാഘാത സാധ്യത കൂട്ടുമെന്ന് പഠനം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ