കിണറ്റിൽ വീണ സുഹൃത്തിനെ രക്ഷിക്കാൻ തൊട്ടിയും കയറുമിട്ട് തിരച്ചിൽ; ഫയർ ഫോഴ്സ് വന്നപ്പോൾ 'കിണറ്റിൽ വീണ ആൾ' കൺമുന്നിൽ!

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th December 2022 07:58 AM  |  

Last Updated: 06th December 2022 07:58 AM  |   A+A-   |  

The housewife fell into the well and died

പ്രതീകാത്മക ചിത്രം

 

കൊച്ചി: കൂടെ താമസിക്കുന്ന ആളെ കാണാനില്ലെന്നും കിണറ്റിൽ വീണതായി സംശയിക്കുന്നുവെന്നും കൂത്താട്ടുകുളം അ​ഗ്നിരക്ഷാ കേന്ദ്രത്തിലേക്ക് സന്ദേശമെത്തി. തിരച്ചിലിനായി അ​ഗ്നിരക്ഷാ സേന എത്തിയപ്പോൾ കാണാതായി എന്നു പറയുന്ന ആൾ തിരിച്ചെത്തി! വാളിയപ്പാടത്തിനു സമീപത്തെ കോളനിയിലാണ് സംഭവം. 

അഗ്നിരക്ഷാ സേന എത്തിയപ്പോൾ വിളിച്ചു പറഞ്ഞ ആൾ തൊട്ടിയും കയറും കിണറ്റിലിട്ട് സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു. ഒരു പ്രാവശ്യം സുഹൃത്ത് കയറിൽ പിടിച്ചെന്നു അറിയിച്ചതോടെ ആള് കിണറ്റിൽ ഉണ്ടെന്ന് അഗ്നിരക്ഷാ സേനയും ഉറപ്പിച്ചു.  

എന്നാൽ പരിശോധന തുടങ്ങി അൽപ സമയത്തിനകം കാണാതായയാൾ കടയിൽ നിന്നു ചായപ്പൊടി വാങ്ങി തിരിച്ചെത്തി. മാനസിക അസ്വാസ്ഥ്യം ഉള്ളയാളാണ് തെറ്റായ സന്ദേശം നൽകിയതെന്ന് അഗ്നിരക്ഷാ സേന അധികൃതർ പറഞ്ഞു. എങ്കിലും കിണറ്റിലിറങ്ങി മറ്റാരും അപകടത്തിൽ പെട്ടിട്ടില്ല എന്ന് അ​ഗ്നിരക്ഷാ സേന ഉറപ്പു വരുത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

വിദേശ വനിതയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ്; പ്രതികളുടെ ശിക്ഷ ഇന്ന് 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ