ക്ലിഫ് ഹൗസില്‍ അബദ്ധത്തില്‍ വെടി പൊട്ടി, വന്‍ സുരക്ഷാ വീഴ്ച

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th December 2022 10:42 AM  |  

Last Updated: 06th December 2022 10:42 AM  |   A+A-   |  

cliff_house

ക്ലിഫ്ഹൗസ്, ടെലിവിഷന്‍ ദൃശ്യം

 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ പൊലീസുകാരന്റെ തോക്ക് അബദ്ധത്തില്‍ പൊട്ടി. രാവിലെ ഒന്‍പതരയോടെയാണ് സംഭവം. മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിലേക്ക് ഇറങ്ങുന്നതിനു തൊട്ടുമുമ്പായിരുന്നു വന്‍ സുരക്ഷാ വീഴ്ച.

രാവിലെ ഗാര്‍ഡ് റൂമില്‍ വച്ച് തോക്കു വൃത്തിയാക്കുമ്പോള്‍ വെടിപൊട്ടുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഒരു തവണയാണ് വെടി പൊട്ടിയത്. ആര്‍ക്കും പരിക്കില്ല.

സംഭവത്തെക്കുറിച്ച് സിറ്റി പൊലീസ് കമ്മിഷണര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

വിഴിഞ്ഞം: നിയമസഭയില്‍ അടിയന്തരപ്രമേയ ചര്‍ച്ച; അനുമതി നല്‍കി സര്‍ക്കാര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ