ലോകകപ്പ് കാണണം; 15 വരെ നിശ്ചയിച്ചിരുന്ന നിയമസഭ 13ന് പിരിയും

അം​ഗങ്ങളിൽ പലരും ലോകകപ്പ് മത്സരം കാണാൻ ഖത്തറിലേക്ക് പോകുന്നതിനെ തുടർന്നാണ് ഇത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

തിരുവനന്തപുരം: ഡിസംബർ 15വരെയാണ് നിശ്ചയിച്ചിരുന്നതെങ്കിലും നിയമസഭാ സമ്മേളനം 13ന് പിരിയും. ഡിസംബർ 13ന് സഭ പിരിയാൻ കാര്യോപദേശക സമിതി ശുപാർശ ചെയ്തു. ‍അം​ഗങ്ങളിൽ പലരും ലോകകപ്പ് മത്സരം കാണാൻ ഖത്തറിലേക്ക് പോകുന്നതിനെ തുടർന്നാണ് ഇത്.

ലോകകപ്പിലെ അവസാന മത്സരങ്ങൾ കാണാൻ ഖത്തറിലേക്ക് പോകുന്ന അം​ഗങ്ങളുടെ സൗകര്യം കണക്കിലെടുത്ത് സഭ 13ന് പിരിയാനാണ് 
തിങ്കളാഴ്ച ചേർന്ന കാര്യോപദേശക സമിതി യോ​ഗത്തിൽ ധാരണയായത്. 

സമ്മേളനം പൂര്‍ണമായി അവസാനിപ്പിക്കണമോ എന്നതില്‍ 13ന് ശേഷം ചേരുന്ന മന്ത്രിസഭാ യോഗമാവും തീരുമാനമെടുക്കുക. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കി നടപ്പ് സമ്മേളനം ജനുവരിയിലും തുടരാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ജനുവരി അവസാനം ബജറ്റ് അവതരിപ്പിച്ചേക്കും എന്നും സൂചനയുണ്ട്. 

ഈ റിപ്പോർട്ട് കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

hcd exam cancelled
today top five news
 Stray Dog Feeders
Kerala High Court
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com