അപര്‍ണ ഗൗരിയെ ആക്രമിച്ച സംഭവം; അഞ്ച് വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ തീരുമാനം
By സമകാലിക മലയാളം ഡെസ്ക് | Published: 07th December 2022 07:29 PM |
Last Updated: 07th December 2022 07:29 PM | A+A A- |

അപര്‍ണ ഗൗരി
കല്‍പ്പറ്റ: വയനാട്ടില്‍ എസ്എഫ്‌ഐ നേതാവ് അപര്‍ണ ഗൗരിയെ ആക്രമിച്ച സംഭവത്തില്‍ മേപ്പാടി പോളിടെക്‌നിക് കോളജിലെ അഞ്ച് വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ തീരുമാനം. കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥികളായ അഭിനന്ദ്, അഭിനവ്, കിരണ്‍ രാജ്, അലന്‍ ആന്റണി, മുഹമ്മദ് ഷിബിലി എന്നിവര്‍ക്കെതിരെയാണ് നടപടിയെടുക്കുക. ഇവര്‍ മയക്കുമരുന്നുപയോഗിക്കുന്ന വിഡിയോ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പിനിടെയാണ് ആക്രമണമുണ്ടായത്. വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് മുമ്പ് അപര്‍ണ കോളജ് പരിസരത്ത് ഒറ്റയ്ക്ക് ഇരിക്കുന്നതിനിടെയാണ് സംഘം ആക്രമണം നടത്തിയത്. അപര്‍ണയുടെ മുടിക്ക് കുത്തിപ്പിടിച്ച് മതിലിനോട് ചേര്‍ത്തുനിര്‍ത്തി അടിച്ചു. മതിലില്‍ നിന്ന് താഴേക്ക് തള്ളിയിടുകയും ചെയ്തു. പരിക്കേറ്റ അപര്‍ണ ചികിത്സയില്‍ തുടരുകയാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ