സില്‍വര്‍ ലൈന്‍ ഡിപിആര്‍ അപൂര്‍ണം; കെ റെയില്‍ വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല: കേന്ദ്ര റെയില്‍വേ മന്ത്രി 

പദ്ധതിയുടെ സാങ്കേതിക കാര്യങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ കെ റെയിലിനോട് ചോദിച്ചിട്ടുണ്ട്
അശ്വനി വൈഷ്ണവ്
അശ്വനി വൈഷ്ണവ്

ന്യൂഡല്‍ഹി; സില്‍വര്‍ ലൈന്‍ ഡിപിആര്‍ അപൂര്‍ണമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ചോദിച്ച വിശദാംശങ്ങള്‍ കെ റെയില്‍ നല്‍കിയിട്ടില്ല. പദ്ധതിയുടെ സാധ്യതയെക്കുറിച്ച് ഇപ്പോള്‍ തീരുമാനമെടുക്കാനാവില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. രാജ്യസഭയില്‍ എളമരം കരീമിന്റെ ചോദ്യത്തിനാണ് കേന്ദ്രമന്ത്രി രേഖാമൂലം മറുപടി നല്‍കിയത്. 

പദ്ധതിയുടെ സാങ്കേതിക കാര്യങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ കെ റെയിലിനോട് ചോദിച്ചിട്ടുണ്ട്. എത്രത്തോളം ഭൂമി വേണ്ടിവരും, അലൈന്‍മെന്റുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍, നിലവിലെ ഏതെങ്കിലും റെയില്‍ ക്രോസിങ്ങില്‍ മാറ്റം വരുത്തേണ്ടി വരുമോ തുടങ്ങിയ കാര്യങ്ങള്‍ ചോദിച്ചിരുന്നു. 

സാങ്കേതിക വശങ്ങളെപ്പറ്റി കൂടുതല്‍ വിശദാംശങ്ങള്‍ ചോദിച്ചിട്ട് കെ റെയില്‍ ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല. അതു ലഭിച്ചശേഷം മാത്രമേ പദ്ധതിയുടെ സാധ്യതയുമായി ബന്ധപ്പെട്ട തീരുമാനത്തിലേക്ക് കടക്കാനാകൂ എന്നും കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കി. പദ്ധതി സംബന്ധിച്ച തീരുമാനത്തിന് കാലതാമസമെടുക്കുമോ എന്ന ചോദ്യത്തിന് കേന്ദ്രം വ്യക്തമായ മറുപടി നല്‍കിയിട്ടില്ല.

സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും കേന്ദ്രാനുമതി ലഭിച്ചാലുടന്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചാൽ പണം തടസ്സമാകില്ലെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാലും നിയമസഭയിൽ അറിയിച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com