കോഴിക്കോട് കനോലി കനാലില്‍ പെരുമ്പാമ്പിന്‍ കൂട്ടം; ആശ്ചര്യപ്പെട്ട് നാട്ടുകാര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th December 2022 04:33 PM  |  

Last Updated: 12th December 2022 04:33 PM  |   A+A-   |  

phython

കനോലി കനാലിന് സമീപം കണ്ടെത്തിയ പെരുമ്പാമ്പിന്‍ കൂട്ടം

 


കോഴിക്കോട്:  കോഴിക്കോട് കനാലി കനാലില്‍ സമീപം പെരുമ്പാമ്പിന്‍ കൂട്ടം. എരഞ്ഞിപ്പാലം കാരപ്പറമ്പിനടുത്ത് വച്ചാണ് പാമ്പിന്റെ കൂട്ടത്തെ കണ്ടെത്തിയത്. അഞ്ച് പെരുമ്പാമ്പുകളെ ഒരുമിച്ചാണ് കണ്ടെത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു

പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. ഇതുവരെ ഒരു പാമ്പിനെ മാത്രമാണ് പിടികൂടാനായത്. മറ്റുള്ളവയെ പിടിക്കാന്‍ ശ്രമം നടത്തിയെങ്കിലും കണ്ടെത്താനായില്ല. കുറ്റിക്കാട്ടില്‍ നിന്ന് കനാലിലേക്ക് ഇറങ്ങി പോയിട്ടുണ്ടാകുമെന്നാണ് അധികൃതര്‍ പറയുന്നത്

പരീക്ഷ കഴിഞ്ഞ് പോകുന്ന വിദ്യാര്‍ഥികളാണ് ഉച്ചയ്ക്ക് പാമ്പിനെ കണ്ടത്. തുടര്‍ന്ന് ഇവര്‍ നാട്ടുകാരെ വിവരം അറിയിച്ചു. അവരാണ് വനം വകുപ്പിന അറിയിച്ചത്. കനോലി കനാലിന് സമീപത്ത് ഇടയ്ക്ക് ഇതുപോലെ പെരുമ്പാമ്പിനെ കാണാറുണ്ട്. എന്നാല്‍ കൂട്ടമായി പെരുമ്പാമ്പിനെ കാണുന്നത് ആദ്യമായാണെന്നും നാട്ടുകാര്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ ഗവര്‍ണറുടെ വിരുന്നിനോട് 'പ്രീതി'യില്ല; മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും പങ്കെടുക്കില്ല

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ