സോളാര്‍ പീഡന കേസ്; എപി അനില്‍ കുമാറിനും ക്ലീന്‍ചിറ്റ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th December 2022 07:54 PM  |  

Last Updated: 12th December 2022 07:54 PM  |   A+A-   |  

ap_anil_kumar

എപി അനിൽ കുമാർ/ ഫെയ്സ്ബുക്ക്

 

തിരുവനന്തപുരം: സോളാര്‍ പീഡന കേസില്‍ മുന്‍ മന്ത്രി എപി അനില്‍ കുമാറിനെതിരായ പരാതി വ്യാജമെന്ന് സിബിഐ. തിരുവനന്തപുരം സിജെഎം കോടതിയില്‍ നല്‍കിയ അന്വേഷണം റിപ്പോര്‍ട്ടിലാണ് അനില്‍ കുമാറിന് ക്ലീന്‍ചിറ്റ് നല്‍കിയിരിക്കുന്നത്. 

2012ല്‍ കൊച്ചിയിലെ ഹോട്ടലില്‍ ബലാത്സംഗം ചെയ്‌തെന്നായിരുന്നു പരാതി. എന്നാല്‍ പീഡനം നടന്നതായി പറയുന്ന ഹോട്ടലില്‍ അനില്‍ കുമാര്‍ താമസിച്ചിട്ടില്ലെന്ന് സിബിഐ വ്യക്തമാക്കി. അനില്‍ കുമാറിന്റെ പേഴ്‌സണല്‍ സ്റ്റാഫ് ഏഴ് ലക്ഷം രൂപ വാങ്ങിയെന്ന ആരോപണവും വ്യാജമാണെന്ന് സിബിഐ പറയുന്നു.

നേരത്തെ ഹൈബി ഈഡനും അടൂര്‍ പ്രകാശിനും സിബിഐ ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു. പിന്നാലെയാണ് അനില്‍കുമാറിനെതിരായ പരാതിയും വ്യാജമാണെന്ന് സിബിഐ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ആണിന്റെ ഡ്രസ് പെണ്ണ് ഇട്ടാല്‍ നീതിയാകുമോ?, പാവാടയും ചുരിദാറും ഇടാന്‍ ആഗ്രഹമുണ്ടാവില്ലേ?'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ