കനത്ത മൂടല്‍ മഞ്ഞ്; നെടുമ്പാശേരിയില്‍ നാല് വിമാനങ്ങള്‍ തിരിച്ചുവിട്ടു
By സമകാലിക മലയാളം ഡെസ്ക് | Published: 15th December 2022 07:17 AM |
Last Updated: 15th December 2022 07:17 AM | A+A A- |

നെടുമ്പാശ്ശേരി വിമാനത്താവളം, ഫയല്‍ ചിത്രം
കൊച്ചി: കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് വിമാനങ്ങള്‍ തിരിച്ചുവിട്ടു. നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങേണ്ട നാല് വിമാനങ്ങള്‍ തിരുവനന്തപുരത്തേയ്ക്കാണ് തിരിച്ചുവിട്ടത്.
ഇന്നലെ രാത്രി എറണാകുളം ജില്ലയില്‍ മെച്ചപ്പെട്ട മഴ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെട്ടത്.
പുലര്‍ച്ചെ ദേശീയപാതയില്‍ എതിരെ വരുന്ന വാഹനങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തവിധം കനത്ത മൂടല്‍ മഞ്ഞാണ് അനുഭവപ്പെട്ടത്. ആലുവ മാര്‍ത്താണ്ഡവര്‍മ്മ പാലത്തില്‍ നിന്ന് ശിവരാത്രി മണപ്പുറത്തേയ്ക്കുള്ള കാഴ്ച മറച്ചും മൂടല്‍ മഞ്ഞ് തങ്ങിനില്‍ക്കുകയാണ്. അടുത്ത കാലത്തൊന്നും ഇല്ലാത്തവിധമാണ് ഇന്ന് മൂടല്‍ മഞ്ഞ് അനുഭവപ്പെട്ടത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ