കത്തു വിവാദം: സിബിഐ അന്വേഷണമില്ല, ഹര്‍ജി തള്ളി
By സമകാലിക മലയാളം ഡെസ്ക് | Published: 16th December 2022 11:18 AM |
Last Updated: 16th December 2022 11:18 AM | A+A A- |

ആര്യാ രാജേന്ദ്രന്‍/ ഫെയ്‌സ്ബുക്ക്
തിരുവനന്തപുരം: മേയര്‍ ആര്യാ രാജ്യേന്ദ്രന്റെ പേരിലെ കത്ത് വിവാദത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. നിലവിലെ സാഹചര്യത്തില്‍ ഇടപെടാനാവില്ലെന്നു വിലയിരുത്തിയാണ് നടപടി.
കത്തു വിവാദത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതു രേഖപ്പെടുത്തിയ കോടതി നിലവില്‍ അന്വേഷണത്തില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്നു വിലയിരുത്തി.
സിബിഐ അന്വേഷണമോ ജുഡീഷ്യല്‍ അന്വേഷണമോ ആവശ്യപ്പെട്ട് തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുന്‍ കൗണ്‍സിലര്‍ ജി എസ് ശ്രീകുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്.
ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയതായും അതിനാല്‍ സിബിഐ അന്വേഷണമോ ജുഡീഷ്യല്‍ അന്വേഷണമോ ആവശ്യമില്ലെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ നിലപാടെടുത്തത്.
തിരുവനന്തപുരം നഗരസഭയില്‍ ജീവനക്കാരെ നിയമനം നടത്തന്നതിന് ആളെ തേടി മേയര്‍ ആര്യാ രാജേന്ദ്രന്റെ പേരില്‍ പുറത്തുവന്ന കത്താണ് വിവാദമായത്. കത്ത് താന്‍ എഴുതിയത് അല്ലെന്നാണ് മേയറുടെ പക്ഷം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ